Idukki

കഞ്ചാവ് കടത്തിക്കൊണ്ട് വന്ന കേസില്‍ പ്രതികള്‍ക്ക് കഠിന തടവും പിഴയും

മുട്ടം: കഞ്ചാവ് കടത്തിക്കൊണ്ട് വന്ന കേസില്‍ പ്രതികള്‍ക്ക് കഠിന തടവും പിഴയും ശിക്ഷ. വണ്ടന്‍മേട് വെയര്‍ഹൗസ് കോളനിയില്‍ താമസിക്കുന്ന സുരേഷ് (26), പ്രഭാകരന്‍ (25) എന്നിവരെയാണ് തൊടുപുഴ എന്‍.ഡി.പി.എസ് കോടതി ജഡ്​ജി അനില്‍ ശിക്ഷിച്ചത്.പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി കഠിന തടവ്​ അനുഭവിക്കണം. 2016 ഡിസംബര്‍ 27ന് കുമളി-മൂന്നാര്‍ റോഡില്‍ ഒന്നാം മൈലില്‍നിന്ന്​ മൂന്ന്​ കിലോ കഞ്ചാവ് കടത്തിയ കേസിലാണ് ശിക്ഷ. പ്രോസിക്യൂഷന് വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ബി. രാജേഷ് ഹാജരായി.

Related Articles

Back to top button
error: Content is protected !!