Thodupuzha

തൊടുപുഴ ഫിലിം ഫെസ്റ്റിവല്‍ ബുക്ക് പ്രകാശനം ചെയ്തു

 

തൊടുപുഴ: പതിനേഴാമത് തൊടുപുഴ ഫിലിം ഫെസ്റ്റിവലിന്റെ ഫെസ്റ്റിവല്‍ ബുക്ക് നടനും ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാനുമായ പ്രേംകുമാര്‍ പ്രകാശനം ചെയ്തു. ചലച്ചിത്ര അക്കാദമി എക്‌സിക്യൂട്ടീവ് അംഗം പ്രകാശ് ശ്രീധര്‍ ആദ്യ കോപ്പി ഏറ്റുവാങ്ങി. നഗരസഭയും തൊടുപുഴ ഫിലിം സൊസൈറ്റിയും സംയുക്തമായി കേരള ചലച്ചിത്ര അക്കാദമി, ഫിലിം സൊസൈറ്റീസ് ഫെഡറേഷന്‍ എന്നിവയുടെ സഹകരണത്തോടെയാണ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. 12 മുതല്‍ 15 വരെ തൊടുപുഴ സില്‍വര്‍ ഹില്‍സ് സിനിമാസില്‍ നടക്കുന്ന ചലച്ചിത്രോത്സവത്തില്‍ ദേശീയ അന്തര്‍ദ്ദേശീയ തലങ്ങളില്‍ ശ്രദ്ധിക്കപ്പെട്ട 16 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. 4 ദിവസത്തെ പ്രദര്‍ശനങ്ങള്‍ക്കും കൂടി ഡെലിഗേറ്റ് ഫീസ് 200 രൂപയാണ്. വിദ്യാര്‍ഥികള്‍ക്ക് നൂറു രൂപ. വിശദ വിവരങ്ങള്‍ക്ക് : 9447753482, 8921260020.ി 9 മുതല്‍ സില്‍വര്‍ ഹില്‍സ് സിനിമാസില്‍ ഡലിഗേറ്റ് രജിസ്‌ട്രേഷനുള്ള സൗകര്യം ഉണ്ടായിരിക്കും.

Related Articles

Back to top button
error: Content is protected !!