Thodupuzha

തൊടുപുഴ ഫിലിം സൊസൈറ്റി  ഭാരവാഹികളെ തെരഞ്ഞെടുത്തു

തൊടുപുഴ: തൊടുപുഴ ഫിലിം സൊസൈറ്റിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. വാര്‍ഷിക യോഗത്തില്‍ പ്രസിഡന്റ് ബാബു പള്ളിപ്പാട്ട് അധ്യക്ഷത വഹിച്ചു. സെക്രട്ടറി യു.എ രാജേന്ദ്രന്‍, ട്രഷറര്‍ വില്‍സണ്‍ ജോണ്‍, എം.എം മഞ്ജുഹാസന്‍ എന്നിവര്‍ പ്രസംഗിച്ചു. ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ് കേരള റീജിയണല്‍ കൗണ്‍സിലിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട യു.എ രാജേന്ദ്രനെ യോഗം അനുമോദിച്ചു. ഭാരവാഹികളായി എന്‍. രവീന്ദ്രന്‍ (പ്രസിഡന്റ് ), എം.എം മഞ്ജുഹാസന്‍ (സെക്രട്ടറി), എം.ഐ സുകുമാരന്‍ (ട്രഷറര്‍), പി.എന്‍ ഭാസ്‌കരന്‍ (വൈസ് പ്രസിഡന്റ് ), ജെയ്സണ്‍ ജോസ്, സനല്‍ ചക്രപാണി ( ജോയിന്റ് സെക്രട്ടറിമാര്‍), ബാബു പള്ളിപ്പാട്ട്, യു.എ രാജേന്ദ്രന്‍, വില്‍സണ്‍ ജോണ്‍, വി.കെ ബിജു, ജോഷി വിഗ്നേറ്റ്, റെജി പി. തോമസ് (നിര്‍വാഹകസമിതി അംഗങ്ങള്‍ ) എന്നിവരെ തെരെഞ്ഞെടുത്തു.

Related Articles

Back to top button
error: Content is protected !!