PaingotturThodupuzha

ട്രാക്ടറിന്റെ ഗിയര്‍ബോക്‌സില്‍ കൈകുടുങ്ങിയ ഡ്രൈവറിന് രക്ഷകരായി അഗ്‌നിരക്ഷാസേന.

കാളിയാര്‍: ട്രാക്ടറിന്റെ ഗിയര്‍ബോക്‌സില്‍ കൈകുടുങ്ങിയ ഡ്രൈവറിന് രക്ഷകരായി അഗ്‌നിരക്ഷാസേന. കാളിയാര്‍ മുള്ളന്‍ കുത്തിയില്‍ ഡ്രൈവറായ തേനി സ്വദേശി രാജാറാം (53)മിന്റെ ഇടതു കൈയാണ് ഗിയര്‍ ബോക്‌സില്‍ കുടുങ്ങിയത്. ട്രാക്ടറിന്റെ ഡബിള്‍ ഗിയര്‍ വീണപ്പോള്‍ ശരിയാക്കുന്നതിനായി ശ്രമിക്കുന്നതിനിടയില്‍ ഗിയര്‍ബോക്‌സില്‍ കൈകുടുങ്ങുകയായിരുന്നു. ഒരു മണിക്കൂറോളം ഡ്രൈവറുടെ സഹായിയും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും കൈ പുറത്തെടുക്കാന്‍ സാധിച്ചില്ല. തുടര്‍ന്ന് തൊടുപുഴ അഗ്‌നിരക്ഷാസേന എത്തി ഹൈഡ്രോളിക് സ്പ്രഡര്‍, ടോര്‍ച്ച്,കട്ടര്‍ എന്നിവ ഉപയോഗിച്ച് കൈ പുറത്തെടുക്കുകയായിരുന്നു. പ്രഥമ ശുശ്രൂഷകള്‍ക്കുശേഷം രാജാറാമിനെ തൊടുപുഴയിലെ ഗവണ്‍മെന്റ് ആശുപത്രിയിലേക്ക് മാറ്റി. ഇടുക്കി ജില്ലാ ഫയര്‍ ഓഫീസര്‍ അഭിലാഷ്‌ന്റെ നേതൃത്വത്തില്‍ തൊടുപുഴ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ അബ്ദുല്‍സലാം, ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ അലിയാര്‍, ഫയര്‍ ഓഫീസര്‍ ഡ്രൈവര്‍ വിജന്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ ഷിബിന്‍ ഗോപി, ജെയിംസ് നോബിള്‍, ജിഷ്ണു എം പി, ഹോം ഗാര്‍ഡ് ബെന്നി എന്നിവര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. കാളിയാര്‍ പോലീസും സംഭവസ്ഥലത്ത് എത്തിയിരുന്നു.

 

Related Articles

Back to top button
error: Content is protected !!