Thodupuzha

തൊടുപുഴ ഫയർ & റസ്ക്യു സിവിൽ ഡിഫൻസും കേരളവനം വന്യജീവി വകുപ്പും യൂത്ത്ഹോസ്റ്റൽസ്അസ്സോസിയേഷൻ്റ സഹകരണത്തോടെ വനമഹോൽസവം2022 തൊടുപുഴയിൽ ആചരിച്ചു.

തൊടുപുഴ : തൊടുപുഴ ഫയർ & റസ്ക്യു സിവിൽ ഡിഫൻസും കേരളവനം വന്യജീവി വകുപ്പും യൂത്ത്ഹോസ്റ്റൽസ്അസ്സോസിയേഷൻ്റ സഹകരണത്തോടെ വനമഹോൽസവം2022 തൊടുപുഴയിൽ ജൂലൈ മാസം 2)ം തിയതി ആചരിച്ചു.

തൊടുപുഴ കാഞ്ഞിരമറ്റം പ്രീജ ശ്രീധരൻ റോഡിൽ കടവിനു സമീപം പുഴയോരത്ത് 500ഓളം മുളം തൈകൾ നട്ടാണ് വനമഹോൽസവം ആചരിച്ചത്.

 

കടവിൽ നടന്ന യോഗത്തിൽ മുനിസിപ്പൽ സ്ഥിരം സമിതി അധ്യക്ഷൻ റ്റി എസ്സ് രാജൻ അദ്ധ്യക്ഷതവഹിച്ചയോഗത്തിൽ സിവിൽ ഡിഫൻസ് പോസ്റ്റ് വാർഡൻ എബ്രാഹം വേഴമ്പത്തോട്ടം സ്വാഗതം ആശംസിച്ചു. മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് ഉൽഘാടന പ്രസംഗത്തിനുശേഷം സ്റ്റഷൻ ഓഫീസർ അബ്ദുൾ സലാം നൽകിയ മുളംതൈ പുഴയോരത്ത് നട്ട് തൈ നടീൽ ഉദ്ഘാടനം ചെയ്തു. റെയിഞ്ച് ഓഫീസർ ഉദയകുമാർ, ഡപ്യൂട്ടി റയിഞ്ച് ഓഫീസർ ബിജു, സീനിയർ ഫയർ ഓഫീസർ ബിൽസ് ജോർജ്, യൂത്ത് ഹോസ്റ്റൽസ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എൻ രവീന്ദ്രൻ, ജൈവവൈവിധ്യ ബോർഡ് കോർഡിനേറ്റർ അശ്വതി എന്നിവർ യോഗത്തിൽ ആശംസകൾ അറിയിച്ചു. സിവിൽ ഡിഫൻസിൻ്റ വനിതാ അംഗങ്ങൾ ഉൾപ്പെടെ 20ഓളം സിവിൽ ഡിഫൻസ് അംഗങ്ങളും ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിൽ നിന്നും നിരവധി പേരും വിവിധ സംഘടനാ പ്രതിനിധികളും പൊതുജനങ്ങളും ചടങ്ങിൽ പങ്കെടുത്തു.യോഗത്തിൽ വച്ച് സിവിൽ ഡിഫൻസിൽ നിന്നും തൊടുപുഴ ഫയർ ഫോഴ്സിൽ നിന്നും സ്നേക് ഹാൻഡിലിങ്ങ് ആൻഡ് റസ്കൂവിൽ പരിശീലനം നേടിയവർക്കുളള സർട്ടിഫിക്കറ്റ് വിതരണം മുൻസിപ്പൽ ചെയർമാൻ നിർവഹിച്ചു.,

Related Articles

Back to top button
error: Content is protected !!