Thodupuzha

കമ്പിക്കുള്ളിൽ കുടുങ്ങിയ പൂച്ചയ്ക്ക് രക്ഷകരായി അഗ്‌നിശമനസേന

 

തൊടുപുഴ ; കമ്പിക്കുള്ളിൽ കുടുങ്ങിയ പൂച്ചയ്ക്ക് അഗ്‌നിശമനസേന രക്ഷകരായി.
മണക്കാട് വിനീതാ ഭവനിൽ ഗീതാ വിനയന്റ വളർത്തു പൂച്ചയുടെ തല ഇന്ന് രാവിലെ 6.45 ഓടെയാണ് കൂടിനുള്ളിലെ കമ്പിക്കുള്ളിൽ കുടുങ്ങിയത്. വീട്ടുകാര്‍ ശ്രമിച്ചെങ്കിലും പൂച്ചയെ രക്ഷിക്കാനാകാതെ വന്നപ്പോള്‍ തൊടുപുഴ അഗ്‌നിശമനസേനയുടെ സഹായം തേടുകയായിരുന്നു. സ്ഥലത്തെത്തിയ ഗ്രേഡ് സ്റ്റേഷൻ ഓഫീസർ കെ. എ ജാഫർ ഖാൻ്റെ നേതൃത്വത്തിലുള്ള സംഘം കമ്പി മുറിച്ച് പൂച്ചയെ രക്ഷപ്പെടുത്തി.

Related Articles

Back to top button
error: Content is protected !!