Thodupuzha

തൊ​ടു​പു​ഴ: താ​ലൂ​ക്കി​ൽ അഞ്ച് ക്യാമ്പുകൾ തുറന്നു…

തൊ​ടു​പു​ഴ: താ​ലൂ​ക്കി​ൽ ഒ​രു വീ​ട് പൂ​ർ​ണ​മാ​യും 35-ഓ​ളം വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യും ത​ക​ർ​ന്നു. കാ​രി​ക്കോ​ട് വി​ല്ലേ​ജി​ലാ​ണ് വീ​ട് പൂ​ർ​ണ​മാ​യി ത​ക​ർ​ന്ന​ത്. ആ​റു വീ​ടു​ക​ളു​ടെ സം​ര​ക്ഷ​ണ ഭി​ത്തി​യും ത​ക​ർ​ന്നു.

കെ​ടു​തി വ്യാ​പ​ക​മാ​യു​ണ്ടാ​യ മേ​ഖ​ല​ക​ളി​ൽ​നി​ന്നും ആ​ളു​ക​ളെ മാ​റ്റി​പ്പാ​ർ​പ്പി​ക്കാ​നാ​യി ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ൾ തു​റ​ന്നു. മൂ​ല​മ​റ്റം ഐ​എ​ച്ച്ഡി​പി സ്കൂ​ൾ, പ​ന്നി​മ​റ്റം സെ​ന്‍റ് ജോ​സ​ഫ് സ്കൂ​ൾ, വെ​ള്ളി​യാ​മ​റ്റം ക്രൈ​സ്റ്റ് ന​ഗ​ർ വി​എ​ച്ച്എ​സ്, തൊ​ടു​പു​ഴ ഡ​യ​റ്റ്, കാ​ഞ്ഞി​ര​മ​റ്റം ഗ​വ. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ക്യാ​ന്പു​ക​ൾ തു​റ​ന്ന​ത്. മൂ​ല​മ​റ്റം ക്യാ​ന്പി​ൽ ഇ​രു​പ​തും പ​ന്നി​മ​റ്റ​ത്ത് ര​ണ്ടും വെ​ള്ളി​യാ​മ​റ്റ​ത്ത് നാ​ലും തൊ​ടു​പു​ഴ ഡ​യ​റ്റി​ൽ ഒ​ന്നും കു​ടും​ബ​ങ്ങ​ളെ മാ​റ്റി പാ​ർ​പ്പി​ച്ചി​ട്ടു​ണ്ട്. ഇ​തി​നു പു​റ​മെ വെ​ള്ളം ക​യ​റി ഒ​ട്ടേ​റെ വീ​ടു​ക​ളി​ലെ ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ ന​ശി​ച്ചു. വ്യാ​പ​ക​മാ​യ തോ​തി​ൽ കൃ​ഷി നാ​ശ​വും റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ത​ഹ​സി​ൽ​ദാ​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള റ​വ​ന്യൂ സം​ഘം ദു​ര​ന്ത​മേ​ഖ​ല​യി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി. വി​വി​ധ വി​ല്ലേ​ജ് അ​ധി​കൃ​ത​ർ നാ​ശ​ന​ഷ്ട​ങ്ങ​ളു​ടെ വി​ല​യി​രു​ത്ത​ലും ക​ണ​ക്കെ​ടു​പ്പും ന​ട​ത്തി​വ​രി​ക​യാ​ണ്. അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ നാ​ശ​ന​ഷ്ട​ങ്ങ​ളു​ടെ ക​ണ​ക്ക് കൃ​ത്യ​മാ​യി ല​ഭ്യ​മാ​കു​മെ​ന്ന് ത​ഹ​സി​ൽ​ദാ​ർ കെ.​എം. ജോ​സു​കു​ട്ടി പ​റ​ഞ്ഞു.

Related Articles

Back to top button
error: Content is protected !!