Thodupuzha

ഇന്‍കം ടാക്‌സ് ഓഫീസിന് മുന്നിലേക്ക് മാര്‍ച്ച് നടത്തി

 

തൊടുപുഴ: പി.എഫ്.ആര്‍.ഡി.എ. നിയമം പിന്‍വലിക്കുക, എന്‍.പി.എസ്. പദ്ധതി ഉപേക്ഷിക്കുക,കേന്ദ്ര-സംസ്ഥാന സര്‍വീസിലെയും പൊതുമേഖലാ സ്ഥാപനങ്ങളിലേയും ഒഴിവുകള്‍ നികത്തുക, കരാര്‍ കാഷ്വല്‍ നിയമനങ്ങള്‍ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച്

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ കോണ്‍ഫെഡറേഷനും, എഫ്.എസ്.ഇ.ടി.ഒ യും സംയുക്തമായി ജില്ലാ താലൂക്ക് കേന്ദ്രങ്ങളില്‍ പ്രകടനം നടത്തി. തൊടുപുഴയില്‍ ഇന്‍കം ടാക്‌സ് ഓഫീസിന് മുന്നിലേക്കാണ് പ്രകടനം നടത്തിയത്. യൂണിയന്‍ സംസ്ഥാന സെക്രട്ടറിയേറ്റംഗം ടി.എം ഹാജറ ഉദ്ഘാടനം ചെയ്തു.കെ.എസ്.ടി.എ ജില്ലാ സെക്രട്ടറി എം.ആര്‍ അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു.കോണ്‍ഫെഡറേഷന്‍ സര്‍ക്കിള്‍ വൈസ് പ്രസിഡന്റ് പി.പി രാധാകൃഷ്ണന്‍,കെ.എസ്.ടി.എ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം എ. എം ഷാജഹാന്‍,കെ.ജി.ഒ.എ ജില്ലാ സെക്രട്ടറി റോബിന്‍സണ്‍ പി ജോസ്,കെ.ജി.എന്‍.എ സംസ്ഥാന സെക്രട്ടറിയേറ്റംഗം എം.ആര്‍ രജനി, എഫ്.എസ്.ഇ.ടി.ഒ ജില്ലാ സെക്രട്ടറി സി.എസ് മഹേഷ്, കെ.എം.സി.എസ് യു സംസ്ഥാന സമിതിയംഗം വി.എസ്.എം നസീര്‍ എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!