Thodupuzha

തൊടുപുഴ ജയ്റാണി സ്‌കൂളില്‍ സ്പെഷ്യല്‍ ഒളിമ്പിക്സ് മെഡല്‍ ജേതാക്കള്‍ക്ക് സ്വീകരണം നല്‍കി

തൊടുപുഴ: ജര്‍മ്മനിയുടെ തലസ്ഥാനം ബര്‍ലിനില്‍ നടന്ന 2023 ലോക സ്പെഷ്യല്‍ ഒളിംപിക്സില്‍ ബീച്ച് വോളിബോളില്‍ ഇന്ത്യക്ക് വേണ്ടി വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഒളിപ്യന്‍ ദിവ്യ തങ്കപ്പനും സപര്‍ണ്ണ ജോയിക്കും , പരിശീലകരായ ടിറ്റു സെബാസ്റ്റിയന്‍ , ജൈനമ്മ ജോയി എന്നിവര്‍ക്ക് തൊടുപുഴ ജയ്റാണി സ്‌കൂളില്‍ വമ്പിച്ച സ്വീകരണം നല്‍കി. തൊടുപുഴ പ്രൈവറ്റ് ബസ്റ്റാന്റിന് സമീപം ഒളിമ്പ്യന്‍മാരെ മുന്‍സിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് മാലയിട്ട് സ്വീകരിച്ച് ആയിരത്തിലേറെ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് ബാന്റുമേളവും വാഹന റാലിയുടെ അകമ്പടിയോടെയാണ് ജയ്റാണി സ്‌കൂളിലേക്ക് സ്വീകരിച്ച് കൊണ്ടു വന്നത്. സ്‌കൂളില്‍ നടന്ന സ്വീകരണ യോഗത്തില്‍ സ്‌കൂള്‍ മാനേജര്‍ മദര്‍ മെര്‍ലിന്‍ തെങ്ങുംപിള്ളി അധ്യക്ഷത വഹിച്ചു.മുന്‍ ബി.സി.സി.ഐ വൈസ് പ്രസിഡന്റ് ടി.സി മാത്യു മുഖ്യ അതിഥിയായിരുന്നു.ജയ്റാണി പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ജാന്‍സി, എം. ജോര്‍ജ് ,ജയറാണി ഇ.എം.എച്ച്.എസ്.എസ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ റോസ്മി തട്ടാറുക്കുന്നേല്‍ , അനുഗ്രഹ കേതന്‍ പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ ജൂബിയാന്‍സ്, സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് അഡ്വ. ബിജു ജോസഫ് , അക്കാദമിക് കോര്‍ഡിനേറ്റര്‍ ജോജിമോന്‍ ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!