Thodupuzha

തൊടുപുഴ മര്‍ച്ചന്റ്സ് അസോസിയേഷന്‍ പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു

തൊടുപുഴ: മര്‍ച്ചന്റ്സ് അസോസിയേഷന്റെ പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും മര്‍ച്ചന്റ്സ് ട്രസ്റ്റ് ഹാളില്‍ നടന്നു. 2022-2024 കാലയളവിലെ പുതിയ പ്രസിഡന്റായി പി. അജീവ്, ജനറല്‍ സെക്രട്ടറിയായി സജി പോള്‍,ട്രഷററായി കെ.എച്ച് കനി എന്നിവരെയും യോഗം തിരഞ്ഞെടുത്തു. ദ്വിവാര്‍ഷിക പൊതുയോഗം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് കുഞ്ഞാവു ഹാജി ഉദ്ഘാടനം നിര്‍വഹിച്ചു. അസോസിയേഷന്‍ പ്രസിഡന്റ് രാജു തരണിയില്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി നാസര്‍ സൈര, ട്രഷറര്‍ പി.ജി രാമചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ മുതിര്‍ന്ന അംഗങ്ങളെയും,മുന്‍ പ്രസിഡന്റ്മാരെയും ആദരിച്ചു. വൈസ് പ്രസിഡന്റ്മാരായി ജോസ് എവര്‍ഷൈന്‍, സെയ്ദ് മുഹമ്മദ് വടക്കയില്‍, വി.സുവിരാജ്, ജോയിന്റ് സെക്രട്ടറിമാരായി ബെന്നി ഇല്ലിമൂട്ടില്‍,ഇ. എ അഭിലാഷ്, സജിത്ത് കുമാര്‍ എന്നിവരെയും യോഗം തെരഞ്ഞെടുത്തു. തെരഞ്ഞെടുപ്പു നടപടി ക്രമങ്ങള്‍ക്ക് ജില്ലാ സെക്രട്ടറി തങ്കച്ചന്‍ കോട്ടയ്ക്കത്ത് നേതൃത്വം നല്‍കി.

 

Related Articles

Back to top button
error: Content is protected !!