Thodupuzha

ഓള്‍ കേരള ഇന്‍വിറ്റേഷന്‍ മാസ്റ്റേഴ്‌സ് അക്വാറ്റിക് മത്സരങ്ങള്‍ ശനിയാഴ്ച

തൊടുപുഴ: ഓള്‍ കേരള ഇന്‍വിറ്റേഷന്‍ മാസ്റ്റേഴ്‌സ് അക്വാറ്റിക് മത്സരങ്ങള്‍ ശനിയാഴ്ച രാവിലെ 9 മുതല്‍ വണ്ടമറ്റം അക്വാറ്റിക് സെന്ററില്‍ നടക്കും. 25-30, 30-35, 35-40 ല്‍ തുടങ്ങി 80 വയസിന് മുകളില്‍ വരെയുള്ള പ്രായക്കാര്‍ക്കായി ഗ്രൂപ്പ് അടിസ്ഥാനത്തില്‍ 10 ഇന മത്സരങ്ങളാണ് സംഘടിപ്പിച്ചിട്ടുള്ളത്.

ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ നേടുന്ന ജില്ലക്ക് മുന്‍ കേരള അക്വാറ്റിക് അസ്സോസിയേഷന്‍ സെക്രട്ടറി കെ. ബാബു മെമ്മോറിയല്‍ എവര്‍ റോളിങ്ങ് ട്രോഫിയും, രണ്ടാം സ്ഥാനം കരസ്ഥമാക്കുന്ന ജില്ലക്ക് മുന്‍ തൃശൂര്‍ ജില്ലാ അക്വാറ്റിക് അസോസിയേഷന്‍ സെക്രട്ടറി ടി. വി. പങ്കജാക്ഷന്‍ മെമ്മോറിയല്‍ എവര്‍റോളിങ്ങ് ട്രോഫിയും സമ്മാനിക്കും. ഒരു മത്സരാര്‍ഥിക്ക് മൂന്ന് വ്യക്തിഗത ഇനങ്ങളിലും രണ്ട് റിലേ മത്സരങ്ങളിലും മാത്രമേ പങ്കെടുക്കാന്‍ അനുവാദമുള്ളു. പങ്കെടുക്കാന്‍ വരുന്നവര്‍ ഫോട്ടോ പതിച്ച സര്‍ക്കാര്‍ അംഗീകൃത തിരിച്ചറിയല്‍ രേഖ ഒറിജിനല്‍ ആധാര്‍, പാന്‍, വോട്ടേഴ്‌സ് ഐ.ഡി, പാസ്‌പോര്‍ട്ട്, ഡ്രൈവിംസന്‍സ്) കൈവശം കരുതേണ്ടതാണെന്ന് ഓര്‍ഗനൈസിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബേബി വര്‍ഗീസ്, സെക്രട്ടറി വി. എം. മാത്യു, കണ്‍വീനര്‍ ജയന്‍ കുന്നുംപുറത്ത് എന്നിവര്‍ അറിയിച്ചു. ഫോണ്‍: 9447223674.

Related Articles

Back to top button
error: Content is protected !!