Thodupuzha

തൊടുപുഴയില്‍ മണ്‍സൂണ്‍ ചലച്ചിത്രമേള 24 മുതല്‍ 26 വരെ

തൊടുപുഴ:  തൊടുപുഴ ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെയും എഫ്.എഫ്.എസ്.ഐ യുടെയും സഹകരണത്തോടെ ജൂലൈ
24, 25, 26 ,തീയതികളിലായി മണ്‍സൂണ്‍ ചലച്ചിത്രമേള സംഘടിപ്പിക്കും. തൊടുപുഴ സില്‍വര്‍ ഹില്‍സ് തീയറ്ററില്‍ എല്ലാ ദിവസവും വൈകിട്ട് രണ്ടു പ്രദര്‍ശനങ്ങളോടെയാണ് ചലച്ചിത്രമേള നടത്തുന്നത്. വിഖ്യാത ചലച്ചിത്രകാരന്‍ മൃണാള്‍ സെന്നിന്റെ ജന്മശതാബ്ദിയുടെ ഭാഗമായി രണ്ടു പ്രത്യേക പ്രദര്‍ശനങ്ങള്‍ ചലച്ചിത്രമേളയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് . കൂടാതെ സ്ത്രീ പക്ഷ സിനിമകളുടെ പ്രദര്‍ശനങ്ങളും അതിജീവനം പ്രമേയമാക്കിയ സിനിമകളുടെ പാക്കേജുമാണ് ചലച്ചിത്രമേളയില്‍ അവതരിപ്പിക്കുന്നത്. മുഴുവന്‍ പ്രദര്‍ശനങ്ങള്‍ക്കുമായി നൂറു രൂപയാണ് രജിസ്ട്രേഷന്‍ ഫീസ്. വിദ്യാര്‍ത്ഥിനികള്‍ക്കും സാമൂഹ്യപ്രവര്‍ത്തകരായ വനിതകള്‍ക്കും രജിസ്ട്രേഷനില്‍ മുന്‍ഗണന ഉണ്ടായിരിക്കും. തൊടുപുഴ കാഞ്ഞിരമറ്റം ബൈപാസ് റോഡിലുള്ള പഗോഡ ബുക്ക് ആര്‍ട്ടില്‍ ഡെലിഗേറ്റ് രജിസ്ട്രേഷന്‍ ഫോറം ലഭ്യമാണ്. ഓണ്‍ലൈന്‍ ആയും രജിസ്ട്രേഷന്‍ നടത്തുവാനുള്ള സൗകര്യം ഏര്‍പ്പാടു ചെയ്തിട്ടുള്ളതായി ഫിലിം സൊസൈറ്റി ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടേണ്ട നമ്പര്‍ 9447753482 , 9447776524

Related Articles

Back to top button
error: Content is protected !!