Thodupuzha

തൊടുപുഴ മുനിസിപ്പല്‍ മൈതാനം aസംരക്ഷിക്കണം: കേരള കോണ്‍ഗ്രസ് (എം)

തൊടുപുഴ: തൊടുപുഴയിലെ ടി.ജെ ജോസഫ് സ്മാരക മുനിസിപ്പല്‍ മൈതാനം മേല്‍ക്കൂര പണിത് സംരക്ഷിക്കാന്‍ നഗരസഭ തയാറാകണമെന്ന് കേരള കോണ്‍ഗ്രസ് (എം) തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. മുന്‍ ചെയര്‍മാന്‍ ടി.ജെ ജോസഫിന്റെ ഓര്‍മ്മയ്ക്കായി പുനര്‍നാമകരണം ചെയ്ത മുനിസിപ്പല്‍ മൈതാനം ഒരു കാലഘട്ടത്തില്‍ തൊടുപുഴയിലെ സാംസ്‌കാരിക രാഷ്ട്രീയ സമ്മേളന വേദിയായിരുന്നു. നിലവില്‍ സ്റ്റേജിന് മാത്രമാണ് മേല്‍ക്കൂര ഉള്ളത് ഇതും കാലപ്പഴക്കത്താല്‍ ജീര്‍ണാവസ്ഥയിലാണെന്നും പഴയ തനിമ നിലനിര്‍ത്തി സംരക്ഷിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.നിയോജകമണ്ഡലം പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ അധ്യക്ഷത വഹിച്ച യോഗത്തില്‍ നേതാക്കളായ പ്രഫ. കെ.ഐ ആന്റണി, അഗസ്റ്റിന്‍ വട്ടക്കുന്നേല്‍, റെജി കുന്നംകോട്ട്, ജയകൃഷ്ണന്‍ പുതിയേടത്ത്, അപ്പച്ചന്‍ ഓലിക്കരോട്ട്, ജോസ് കവിയില്‍, മാത്യു വാരിക്കാട്ട്, ബെന്നി പ്ലാക്കൂട്ടം, അഡ്വ. ബിനു തോട്ടുങ്കല്‍, റോയി ലൂക്ക് പുത്തന്‍ കുളം, അബ്രഹാം അടപ്പൂര്‍, സ്റ്റാന്‍ലി കീത്താപിള്ളി, ജോസ് കുന്നുംപുറം, ബെന്നി വാഴചാരിക്കല്‍, പി.ജി.ജോയി, തോമസ് കിഴക്കേ പറമ്പില്‍, ജിബോയിച്ചന്‍ വടക്കന്‍, ഷീന്‍ വര്‍ഗീസ്, പ്രഫ ജെസി ആന്റണി, അംബിക ഗോപാലകൃഷ്ണന്‍, ജോസി വേളാച്ചേരി, ജോയി പാറത്തല, ജോജൊ അറയ്ക്കകണ്ടം, ജോസ് ഈറ്റക്കകുന്നേല്‍, റോയിസണ്‍ കുഴിഞ്ഞാലില്‍, ജോസ് മാറാട്ടില്‍,കുര്യാച്ചന്‍ പൊന്നാമറ്റം, ജിസ് വരിക്കമാക്കല്‍, ജോഷി കൊന്നയ്ക്കല്‍, ജോസ് പാറപ്പുറം, ഷിജു പൊന്നാമറ്റം, കെവിന്‍ ജോര്‍ജ് അറയ്ക്കല്‍, ഷാനി ബെന്നി, ശ്രീജിത്ത് ഒളിയറയ്ക്കല്‍, ജോര്‍ജ് പാലക്കാട്ട്, ജോസ് മഠത്തിനാല്‍, തോമസ് വെളിയത്ത്മ്യാലില്‍, എബ്രഹാം മുണ്ടുപുഴക്കല്‍, ജോണ്‍സ് നന്ദളത്ത്, പടിപ്പുര ബേബി, തോമാച്ചന്‍ മൈലാടൂര്‍, മനോജ് കണ്ടത്തിന്‍കര, ജിജി വാളിയം പ്ലാവന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!