ChuttuvattomThodupuzha

തൊടുപുഴ നഗരസഭ ഹെല്‍ത്ത് സ്‌ക്വാഡ് നിരോധിത: പിടിച്ചെടുത്തത് 100 കിലോ  നിരോധിത പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍

തൊടുപുഴ: നഗരസഭ ഹെല്‍ത്ത് സ്‌ക്വാഡ് അമ്പലം ബൈപാസ് റോഡ്, മാര്‍ക്കറ്റ് റോഡ് തുടങ്ങിയ ഭാഗങ്ങളിലെ കച്ചവട സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയതില്‍ 100 കിലോ  നിരോധിത പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള ഡിസ്‌പോസിബിള്‍ ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു. സര്‍ക്കാര്‍ നിരോധിച്ച ഉല്‍പ്പന്നങ്ങള്‍ നഗരത്തില്‍ വ്യാപകമായി വില്‍പ്പനയ്ക്കും വിതരണത്തിനും ശേഖരിക്കുന്നതായി പരാതി ഉയര്‍ന്ന സാഹചര്യത്തില്‍
വരുംദിവസങ്ങളില്‍ പരിശോധന ശക്തമാക്കി ഒറ്റത്തവണ ഉപയോഗിച്ച് വലിച്ചെറിയുന്ന ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്ത് നിയമാനുസൃത പിഴ ഈടാക്കുകയും മറ്റ് നിയമനടപടികള്‍ സ്വീകരിക്കുന്നതായിരിക്കുമെന്നും  സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതിന് വ്യാപാരികള്‍ നഗരസഭയുമായി സഹകരിക്കണമെന്നും നഗരസഭാ സെക്രട്ടറി അറിയിച്ചു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ പ്രദീപ് രാജ്.ഡി, ജുവാന്‍ ഡി.മേരി, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ സതീശന്‍.വി.പി., ദീപ.വി. എന്നിവര്‍ സ്‌ക്വാഡ് പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!