Thodupuzha

തൊടുപുഴ നഗരസഭ മാസ്റ്റര്‍ പ്ലാന്‍: യുഡിഎഫ് തീരുമാനത്തിന് അംഗീകാരം

തൊടുപുഴ: നഗരസഭ മാസ്റ്റര്‍ പ്ലാനിന് അംഗീകാരം നല്‍കി. ഏറെ വിവാദങ്ങള്‍ക്കും സമരങ്ങള്‍ക്കും വഴിയൊരിക്കിയ മാസ്റ്റര്‍ പ്ലാനിനു ഒട്ടനവധി ഭേദഗതികള്‍ വരുത്തിയാണ് അംഗീകാരം നല്‍കിയത്.കരട് വിഞാപനത്തില്‍ അനവധി അപാകതകള്‍ കണ്ടെത്തിയിരിന്നു ഇതില്‍ മാറ്റം വരുത്തണം എന്നാവശ്യപ്പെട്ടു യുഡിഫ് നേത്രത്വത്തില്‍ നഗരസഭയ്ക്ക് മുന്‍പില്‍ നിരവധി സമരങ്ങള്‍ നടത്തിയിരുന്നു,

അപ്രയോഗികമായ ഒട്ടനവധി നിര്‍ദേശങ്ങളാണ് കരട് മാസ്റ്റര്‍ പ്ലാനില്‍ ഉണ്ടായിരുന്നത്.ഏറ്റെടുക്കാന്‍ കഴിയാത്ത പദ്ധതികളും, ജനങ്ങള്‍ക്ക്  ദ്രോഹം ഉണ്ടാക്കുന്ന കാര്യങ്ങളു൦ ഒഴിവാക്കണം എന്നായിരുന്നു യുഡിഫ് ആവശ്യം. എന്നാല്‍ കരട് മാസ്റ്റര്‍ പ്ലാന്‍ അതേപടി നടപ്പലാക്കണം എന്ന ഭരണപക്ഷത്തിന്റെ പിടിവാശിയാണ് സമരങ്ങള്‍ക്ക് വഴി വെച്ചത് എന്ന് യുഡിഫ് പാര്‍ലിമെന്റ്‌റി പാര്‍ട്ടി നേതാവ് കെ ദീപക്കും , ആരോഗ്യകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം എ കരീമും പറഞ്ഞു. കേരളത്തില്‍ ഏറ്റവും അധികം വികസനം നടന്നിട്ടുള്ള പട്ടണമാണ് തൊടുപുഴ.

എല്ലാ കാലത്തും വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഒപ്പം നിന്നിട്ടുള്ളവരാണ് തൊടുപുഴ നിവാസികള്‍. എന്നാല്‍ രഹസ്യ അജണ്ടയിലൂടെ മാസ്റ്റര്‍ പ്ലാന്‍ നടപ്പിലാക്കാന്‍ ആണ് ഭരണപക്ഷം ശ്രമിച്ചത്. റസിഡന്‍സ് അസോസിയേഷനും, നിരവധി സന്നദ്ധ സംഘടനകളും സമര രംഗത്ത് വരാന്‍ കാരണം ഭരണപക്ഷത്തിന്റെ എകാധിപത്യ പ്രവണത ഒന്ന് കൊണ്ട് മാത്രമാണ്. ചില വ്യക്തി താല്പര്യങ്ങള്‍ക്ക് വേണ്ടി പാടങ്ങളും കൃഷിയിടങ്ങളും മിക്‌സഡ് സോണ്‍ ആക്കി മാറ്റിയിരിന്നു. മൂവായിരത്തോളം കുടുംബങ്ങളെ തെരുവിലേക്ക് ഇറക്കുന്ന തരത്തില്‍ ആയിരുന്നു റോഡില്‍ വീതി നിശ്ചയിച്ചിരുന്നത്.നിരവധി ആളുകളുടെ സ്ഥലങ്ങള്‍ ഫ്രീസ് ചെയ്യപ്പെട്ടിരിന്നു. നഗരസഭയ്ക്കയ്ക്ക് ഏറ്റെടുക്കാന്‍ പണം ഇല്ലാത്ത സാഹചര്യത്തില്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന തരത്തില്‍ പദ്ധതി കൊണ്ടുവരാന്‍ ഉള്ള തീരുമാനമാണ് തിരുത്തപ്പെട്ടത്. ഈ ജനകീയ സമരത്തില്‍ ഒപ്പം നിന്ന എല്ലാ വിഭാഗം ജനങ്ങളോടും നേതാക്കള്‍ ആയ കെ ദീപക്, എം എ കരീം, സനു കൃഷ്ണന്‍ എന്നിവര്‍ നന്ദി അറിയിച്ചു

Related Articles

Back to top button
error: Content is protected !!