ChuttuvattomThodupuzha

തൊടുപുഴ മുനിസിപ്പല്‍ സ്‌പോര്‍ട്‌സ് ഉച്ചകോടി: പ്രവര്‍ത്തക സമിതി രൂപീകരിച്ചു

തൊടുപുഴ: നഗരസഭാഹാളില്‍ ചേര്‍ന്ന മുനിസിപ്പല്‍ സ്‌പോര്‍ട്‌സ് ഉച്ചകോടി യോഗത്തില്‍ കൗണ്‍സില്‍ അംഗങ്ങളെ കൂടാതെ കായിക- വിദ്യാഭ്യാസ- സാമൂഹിക- സാംസ്‌ക്കാരിക-വ്യാപാര രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. മുനിസിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ സെക്രട്ടറി സ്വാഗതം പറഞ്ഞു. എം.എസ്. പവനന്‍ വിഷയാവതരണം നടത്തി. മുനിസിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് ചെയര്‍മാനും, മുനിസിപ്പല്‍ സെക്രട്ടറി ബിജുമോന്‍ കണ്‍വീനറും, മുനിസിപ്പല്‍ കൗണ്‍സിലര്‍മാരും, യോഗത്തില്‍ പങ്കെടുത്തവരും ഉള്‍പ്പെട്ട 101 അംഗ മുനിസിപ്പല്‍ പ്രവര്‍ത്തക സമിതിക്കു രൂപം കൊടുത്തു. വാര്‍ഡു കൗണ്‍സിലര്‍മാര്‍ ചെയര്‍മാന്‍മാരും, വാര്‍ഡിലെ മികച്ച കായിക താരം അഥവാ കായിക അധ്യാപകര്‍ അഥവാ മറ്റു വിദഗ്ധര്‍ കണ്‍വീനര്‍മാരുമായി വാര്‍ഡുതല സമിതികള്‍ ഡിസംബര 18നകം രൂപീകരിക്കുവാനും തീരുമാനിച്ചു. ഏഴാം വാര്‍ഡില്‍ ഫുട്‌ബോളും, പതിനാലാം വാര്‍ഡില്‍ വോളീബോളും, അഞ്ചാം വാര്‍ഡില്‍ റോളര്‍ സ്‌ക്കേറ്റിംഗും മുനിസിപ്പാലിറ്റി നേരിട്ടു നടത്തുന്ന പരിശീലനകേന്ദ്രങ്ങളായിരിക്കുമെന്നും ചെയര്‍മാന്‍ അറിയിച്ചു. ഇരുപത്തി ഒന്നാം വാര്‍ഡില്‍ ‘ജീത് കുനീ ഡോ’ ‘വുഷു’ എന്നീ കായിക ഇനങ്ങളും, ഇരുപത്തി മൂന്ന്, ഇരുപത്തി നാല് എന്നീ വാര്‍ഡുകളില്‍ ‘കുങ്ഫു’, ‘വുഷു’, ‘കരാട്ടേ’ എന്നീഇനങ്ങളും, മുപ്പത്തി രണ്ടാം വാര്‍ഡില്‍ ‘വുഷു’, ‘ജീത് കുനീ ഡോ’ എന്നിവയും വാര്‍ഡു സമിതികളുടെ നേതൃത്വത്തില്‍ നടത്തുവാനും തീരുമാനിച്ചു. കൂടാതെ 2,13,29 വാര്‍ഡുകളില്‍ സ്ഥിരം വോളീബോള്‍ പരിശീലന കേന്ദ്രം വാര്‍ഡു സമിതികളുടെ നേതൃത്വത്തില്‍ ആരംഭിക്കുന്നതിനും തിരുമാനിച്ചു.
റ്റു വാര്‍ഡുസമിതികള്‍ യോഗം ചേര്‍ന്ന് വാര്‍ഡു തലത്തില്‍ പരിശീലനം നല്‍കേണ്ടതായ കായിക ഇനങ്ങള്‍ അടിയന്തിരമായി തെരഞ്ഞെടുക്കുവാനും തീരുമാനിച്ചു. സ്‌പോര്‍ട്‌സ് ഉച്ചകോടിയുടെ പ്രചരണാര്‍ത്ഥം ജനുവരി ആദ്യവാരത്തില്‍ കായിക- വിദ്യാഭ്യാസ- സാമൂഹിക- സാംസ്‌ക്കാരിക-വ്യാപാര രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന ‘കൂട്ടയോട്ടം’ നടത്തുവാനും തീരുമാനിച്ചു.

Related Articles

Back to top button
error: Content is protected !!