Thodupuzha

തൊടുപുഴ മുനിസിപ്പാലിറ്റി കോണ്‍ഫറന്‍സ് ഹാളില്‍ ചൊവ്വാഴ്ച ലോണ്‍ മേള ഉദ്ഘാടനം ചെയ്യും

തൊടുപുഴ: 2022-2023 സാമ്പത്തിക വര്‍ഷം ഒരു ലക്ഷം നവസംരംഭങ്ങള്‍ ആരംഭിക്കുക എന്ന പദ്ധതിയുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച 10നു തൊടുപുഴ മുനിസിപ്പാലിറ്റി കോണ്‍ഫറന്‍സ് ഹാളില്‍ വച്ച്  ലോണ്‍/ലൈസന്‍സ്/സബ്സിഡി മേളയുടെ  ഉദ്ഘാടനം നടത്തും. വിവിധ വകുപ്പുകളുടെ ലൈസന്‍സ്, വ്യവസായ വകുപ്പിന്റെ സഹായത്തോടെ ബാങ്ക് ലോണ്‍, സബ്‌സിഡി എന്നിവ മേളയില്‍ വിതരണം ചെയ്യും. എംഎസ്എംഇ ഉദ്യം രെജിസ്‌ട്രേഷന്‍, കെസ്വിഫ്റ്റ് എന്നിവക്കുള്ള  രെജിസ്‌ട്രേഷന്‍ സൗകര്യവും ഉണ്ടായിരിക്കും. ബാങ്ക് ലോണ്‍ ആവശ്യമുള്ള സംരംഭകര്‍ക്ക് ലോണ്‍ മേളയില്‍ അപേക്ഷ നല്‍കാവുന്നതാണ്. കൂടാതെ നവസംരംഭകര്‍ക്ക് ലോണ്‍, ലൈസന്‍സുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അതാത് പ്രതിനിധികളുമായി സംശയനിവാരണവും നടത്തുവാന്‍ സൗകര്യവുമുണ്ടായിരിക്കും.  കൂടുതല്‍ വിവരങ്ങള്‍ക്ക് മുന്‍സിപ്പല്‍ ഓഫീസില്‍ ബന്ധപ്പെടുക.
ബന്ധപ്പെടേണ്ട നമ്പര്‍ : 7558854039, 8547006740

 

Related Articles

Back to top button
error: Content is protected !!