ChuttuvattomThodupuzha

തൊടുപുഴ നഗരത്തിലെ വഴിവിളക്കുകൾ തെളിയാത്തത്തിൽ കൗൺസിലർമാരുടെ ഉപവാസം

തൊടുപുഴ: നഗര പ്രദേശത്തു പോലും വഴിവിളക്കുകൾ തെളിയാതെയായിട്ട് മാസങ്ങളായി.അടിയന്തിരമായി വഴിവിളക്കുകൾ അറ്റകുറ്റപണികൾ നടത്തി തെളിയിക്കുവാൻ ആവശ്യമായ നടപടി നഗരസഭ സ്വീകരിക്കണം എന്നാവശ്യപ്പെട്ട് വാർഡ് കൗൺസിലർമാരായ പി ജി രാജശേഖരനും,അമ്പലം വാർഡ് കൗൺസിലർ ജയലക്ഷ്മി ഗോപനും നഗരസഭ കാര്യാലയത്തിന് മുന്നിൽ ഉപവാസ സമരം നടത്തി. ചെയർമാൻ സമരസ്ഥലത്തെത്തി രണ്ടു ദിവസത്തിനകം പരിഹാരം കാണാമെന്നു ഉറപ്പു നൽകിയതിനെ തുടർന്ന് സമരം അവസാനിപ്പിച്ചു. ചെയർമാൻ വാക്ക് പാലിച്ചില്ലെങ്കിൽ അതി ശക്തമായി തുടർ സമരം സംഘടിപ്പിക്കുമെന്ന് മുനിസിപ്പൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി ജി രാജശേഖരൻ മുന്നറിയിപ്പുനൽകി.

Related Articles

Back to top button
error: Content is protected !!