ChuttuvattomThodupuzha

തൊടുപുഴ നഗരസഭ കേരളോത്സവം ശനി, ഞായര്‍ ദിവസങ്ങളില്‍

തൊടുപുഴ: നഗരസഭയുടെയും കേരള സംസ്ഥാന യുവജന ക്ഷേമബോര്‍ഡിന്റെയും നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന കേരളോല്‍സവം ശനി, ഞായര്‍ ദിവസങ്ങളില്‍ നടക്കുമെന്ന് ഭാരവാഹികള്‍  അറിയിച്ചു. വെങ്ങല്ലൂര്‍ സോക്കര്‍ സ്‌കൂള്‍, മുനിസിപ്പല്‍ ടൗണ്‍ ഹാള്‍, കോണ്‍ഫറന്‍സ് ഹാള്‍, ന്യൂമാന്‍ കോളജ് എന്നീ വേദികളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. വിളംബര ഘോഷയാത്ര വെള്ളിയാഴ്ച രാവിലെ 11-ന് തൊടുപുഴ നഗരത്തില്‍ നടക്കും. വിളംബര ഘോഷയാത്രയില്‍ കുടുംബശ്രീ അംഗങ്ങള്‍, യുവജന സംഘടനകള്‍, കൗണ്‍സിലേഴ്സ്, നഗരസഭ ജീവനക്കാര്‍ വിവിധ കലാസാംസ്‌കാരിക സംഘടനകള്‍, എന്നിവര്‍ പങ്കെടുക്കും.

നഗരസഭാ പരിധിയില്‍ താമസക്കാരായവരും 2023 ജനുവരി ഒന്നിന് 15 വയസ് തികഞ്ഞവരും 40 വയസ് കവിയാത്തവരുമായവര്‍ക്ക് മല്‍സരങ്ങളില്‍ പങ്കെടുക്കാം. അപേക്ഷകള്‍ http://keralotsavam.com എന്ന പോര്‍ട്ടല്‍ മുഖേന രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഓണ്‍ലൈന്‍ ആയി രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാത്തവര്‍ക്ക് അപേക്ഷ മുനിസിപ്പല്‍ ഓഫീസില്‍ നേരിട്ട് സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി വ്യാഴാഴ്ച വൈകിട്ട് അഞ്ചു മണി. അപേക്ഷയോടൊപ്പം നഗരസഭ പരിധിയില്‍ താമസിക്കുന്നവരാണെന്ന് ഉറപ്പാക്കുന്നതിന് വാര്‍ഡ് കൗണ്‍സിലര്‍മാരുടെ സാക്ഷ്യപത്രം കൂടി ഹാജരാക്കേണ്ടതാണ്. പത്രസമ്മേളനത്തില്‍ നഗരസഭ ചെയര്‍മാന്‍ സനീഷ് ജോര്‍ജ്, സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍മാരായ എം.എ.കരിം, പി.ജി രാജശേഖരന്‍, ഷീജ ഷാഹുല്‍ ഹമീദ്, യുവജന ക്ഷേമ ബോര്‍ഡ് പ്രതിനിധി സഹല്‍ എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!