Thodupuzha

ആസിഫ്അലിയെ സ്വ​ച്ഛ​താ ലീ​ഗിന്റെ അംബാസഡറായി നിയമിച്ചതിൽ വിവാദ൦

തൊ​ടു​പു​ഴ: ന​ഗ​ര​സ​ഭ​യു​ടെ സ്വ​ച്ഛ​താ ലീ​ഗ്  ശു​ചി​ത്വ പ​രി​പാ​ടി​യു​ടെ ബ്രാ​ൻ​ഡ് അം​ബാ​സ​ഡ​റാ​യി ന​ട​ൻ ആ​സി​ഫ് അ​ലി​യെ നി​ശ്ച​യി​ച്ച​തി​നെ​ച്ചൊ​ല്ലി കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽ ബ​ഹ​ളം. കൗ​ണ്‍​സി​ല​ർ​മാ​രു​ടെ എ​തി​ർ​പ്പി​നെ തു​ട​ർ​ന്ന് തീ​രു​മാ​നം പി​ൻ​വ​ലി​ച്ച​താ​യി ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ അ​റി​യി​ച്ചു. ഇ​ക്കാ​ര്യം കൗ​ണ്‍​സി​ലി​ൽ ച​ർ​ച്ച​ക്കെ​ടു​ക്കാ​തെ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണും ചി​ല ന​ഗ​ര​സ​ഭാ ജീ​വ​ന​ക്കാ​രും ചേ​ർ​ന്നാ​ണ് താ​ര​ത്തെ നി​ശ്ച​യി​ച്ച​തെ​ന്നാ​യി​രു​ന്നു ആ​ക്ഷേ​പം. ന​ഗ​ര​സ​ഭാ ആ​രോ​ഗ്യ സ്ഥി​രം അ​ധ്യ​ക്ഷ​ൻ​പോ​ലും ഇ​ക്കാ​ര്യ​മ​റി​ഞ്ഞി​ല്ലെ​ന്നും പ​രാ​തി​യു​യ​ർ​ന്നു.

ആ​സി​ഫ​ലി​യു​ടെ ഫോ​ട്ടോ​വ​ച്ച് പ​രി​പാ​ടി​യു​ടെ ലോ​ഗോ പു​റ​ത്തി​റ​ക്കു​ക​യും ചെ​യ്തി​രു​ന്നു. ലോ​ഗോ പ്ര​കാ​ശ​ന ച​ട​ങ്ങി​നെ​ത്തി​യ​പ്പോ​ഴാ​ണ് താ​ൻ വി​വ​ര​മ​റി​ഞ്ഞ​തെ​ന്ന് ആ​രോ​ഗ്യ​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ എം.​എ. ക​രിം പ​റ​ഞ്ഞു. ആ​സി​ഫ് അ​ലി​യു​ടെ പി​താ​വി​ന്‍റെ സ​മ്മ​ത​ത്തോ​ടെ​യാ​ണ് അ​ദ്ദേ​ഹ​ത്തെ അം​ബാ​സ​ഡ​റാ​ക്കി​യ​തെ​ന്നാ​ണ് ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ വി​ശ​ദീ​ക​ര​ണം.

ന​ട​നെ അം​ബാ​സ​ഡ​റാ​യി നി​ശ്ച​യി​ക്കു​ന്പോ​ൾ കൗ​ണ്‍​സി​ലി​ൽ അ​ജ​ണ്ട വ​യ്ക്കു​ക​യോ ആ​രോ​ഗ്യ സ്ഥി​രം സ​മി​തി തീ​രു​മാ​ന​മെ​ടു​ക്കു​ക​യോ ചെ​യ്തി​ല്ലെ​ന്ന് പ്ര​തി​പ​ക്ഷ കൗ​ണ്‍​സി​ല​ർ​മാ​രാ​യ കെ. ​ദീ​പ​ക്, ജോ​സ​ഫ് ജോ​ണ്‍, ടി.​എ​സ്. രാ​ജ​ൻ, സ​ഫി​യ ജ​ബ്ബാ​ർ എ​ന്നി​വ​ർ കൗ​ണ്‍​സി​ലി​ൽ പ​റ​ഞ്ഞു. ന​ട​ൻ​പോ​ലും അ​റി​യാ​തെ​യാ​ണ് തീ​രു​മാ​ന​മെ​ടു​ത്ത​തെ​ന്നും ഇ​വ​ർ ആ​രോ​പി​ച്ചു.

തി​രു​വ​ന​ന്ത​പു​ര​ത്താ​യി​രു​ന്ന ത​ന്നോ​ട് വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ വി​വ​രം ഫോ​ണി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് ചെ​യ​ർ​മാ​ൻ സ​നീ​ഷ് ജോ​ർ​ജും വ്യ​ക്ത​മാ​ക്കി. ത​ർ​ക്കം രൂ​ക്ഷ​മാ​യ​തോ​ടെ ഹെ​ൽ​ത്ത് സൂ​പ്പ​ർ​വൈ​സ​ർ കൗ​ണ്‍​സി​ലി​ൽ ക്ഷ​മാ​പ​ണം ന​ട​ത്തി. പി​ന്നീ​ട് തീ​രു​മാ​നം റ​ദ്ദാ​ക്കാ​നും അ​ടു​ത്ത കൗ​ണ്‍​സി​ലി​ൽ വി​ഷ​യം അ​ജ​ണ്ട​യാ​യി കൊ​ണ്ടു​വ​രാ​നും തീ​രു​മാ​നി​ച്ചു. ഇ​തി​നു ശേ​ഷം ആ​രെ ബ്രാ​ൻ​ഡ് അം​ബാ​സ​ഡ​റാ​ക്ക​ണ​മെ​ന്ന് തീ​രു​മാ​നി​ക്കും. ആ​സി​ഫ​ലി​യെ അം​ബാ​സ​ഡ​റാ​ക്കു​ന്ന​തി​ൽ എ​തി​ർ​പ്പി​ല്ലെ​ന്നും എ​ന്നാ​ൽ കൗ​ണ്‍​സി​ലി​ൽ ച​ർ​ച്ച ന​ട​ത്താ​തി​രു​ന്ന​താ​ണ് എ​തി​ർ​ത്ത​തെ​ന്നും പ്ര​തി​പ​ക്ഷ കൗ​ണ്‍​സി​ല​ർ​മാ​ർ പ​റ​ഞ്ഞു. ന​ഗ​ര​ത്തി​ൽ ഇ​ന്ന​ലെ ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ശു​ചി​ത്വ​ബോ​ധ​വ​ത്ക​ര​ണ റാ​ലി​യു​ടെ ബാ​ന​റി​ൽ​നി​ന്നും ന​ട​ന്‍റെ ചി​ത്രം നീ​ക്കി​യാ​ണ് റാ​ലി ന​ട​ത്തി​യ​ത്.

Related Articles

Back to top button
error: Content is protected !!