Thodupuzha

എംഡിഎംഎയുമായി തൊടുപുഴ സ്വദേശി വാളയാറില്‍  അറസ്റ്റില്‍

തൊടുപുഴ: എംഡിഎംഎയുമായി തൊടുപുഴ സ്വദേശി വാളയാറില്‍  അറസ്റ്റില്‍. കരിമണ്ണൂര്‍ പന്നൂര്‍ മുണ്ടത്താണത്ത് ഡെന്നി ബേബിയാണ്(23) അറസ്റ്റിലായത്. ഓണത്തോടനുബന്ധിച്ച് എക്‌സൈസ് നടത്തുന്ന സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായുള്ള പരിശോധനയിലാണ് യുവാവ് പിടിയിലായത്. വാളയാര്‍ ടോള്‍ പ്ലാസയില്‍ നടത്തിയ വാഹന പരിശോധനയില്‍ 6.5 ഗ്രാം എംഡിഎംഎ ഇയാളുടെ പക്കല്‍ നിന്നും പിടികൂടി. ബാംഗ്ലൂരില്‍ നിന്നും ചേര്‍ത്തലയ്ക്ക് വരികയായിരുന്ന സ്വകാര്യ ബസിലാണ് മയക്കുമരുന്ന് കടത്തിയത്. പാലക്കാട് എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ കെ നിഷാന്തിന്റെ നേതൃത്വത്തില്‍ ആയിരുന്നു പരിശോധന. അന്തര്‍ സംസ്ഥാന മയക്കുമരുന്ന് ലോബികളുമായി ഇയാള്‍ക്ക് ബന്ധമുളളതായി എക്‌സൈസ് സംശയിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കായി പ്രതിയെ വിശദമായി ചോദ്യം ചെയ്ത് വരുകയാണ്.

 

Related Articles

Back to top button
error: Content is protected !!