ChuttuvattomThodupuzha

കരുതലിന്റെ കൈതാങ്ങുമായി തൊടുപുഴ ന്യൂമാന്‍ കോളേജ്

തൊടുപുഴ: ന്യൂമാന്‍ കോളേജ് ഷെയര്‍ എ ബ്രെഡ് ഹോം ഫോര്‍ ഹോംലെസ് പദ്ധതിയുടെ ഭാഗമായി മൂന്നാമത്തെ സ്‌നേഹ ഭവനത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കി താക്കോല്‍ കൈമാറി. കോളേജ് എന്‍സിസിയുടെ നേതൃത്വത്തില്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്റെ സഹകരണത്തോടെ സുമനസുകളുമായി ചേര്‍ന്നാണ് പദ്ധതി പൂര്‍ത്തിയാക്കിയത്. എംജി യൂണിവേഴ്‌സിറ്റി നാഷണല്‍ സര്‍വ്വീസ് സ്‌കീം കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ഫൗണ്ടേഷനുമായി ചേര്‍ന്ന് നടപ്പാക്കുന്ന സ്‌നേഹഭവന പദ്ധതി പ്രകാരം നിര്‍മിച്ച ആദ്യത്തെ ഭവനമാണിത്. കുമാരമംഗലം സ്വദേശി പ്രസന്നനാണ് വീട് നിര്‍മിച്ചു നല്‍കിയത്. കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍ സ്‌നേഹവീട് പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ ഡോ. എ.പി. സൂസമ്മ താക്കോല്‍ കൈമാറി.

പ്രിന്‍സിപ്പല്‍ ഡോ. ബിജിമോള്‍ തോമസ് അധ്യക്ഷത വഹിച്ചു. 18 കേരള ബറ്റാലിയന്‍ എന്‍സിസി കമാന്‍ഡിംഗ് ഓഫീസര്‍ കേണല്‍ പ്രശാന്ത് നായര്‍ മുഖ്യപ്രഭാഷണം നടത്തി. എന്‍സിസി ഓഫീസര്‍ ക്യാപ്റ്റന്‍ പ്രജീഷ് സി. മാത്യു, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ഡോ. സിസ്റ്റര്‍ നോയല്‍ റോസ്, പെരുന്പിള്ളിച്ചിറ വാര്യര്‍ ഫൗണ്ടേഷന്‍ ഡയറക്ടര്‍ അരുണ്‍ അലക്‌സ്, എം.ആര്‍. രാധിക എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!