Thodupuzha

കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അ പകടം

തൊടുപുഴ: തൊടുപുഴ പാലാ റോഡിൽ കെഎസ്ആർടിസി ബസ്സും കാറും കൂട്ടിയിടിച്ച് അപകടം. ഇന്നലെ വൈകിട്ട് 5 ഓടെ നടുക്കണ്ടത്താണ് അപകടം നടന്നത്. അപകടത്തിൽ കാറോടിച്ചിരുന്ന കുമാരമംഗലം സ്വദേശി ആദിത്യന് (18) സാരമായി പരിക്കേൽക്കുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. തൊടുപുഴയിൽ നിന്നും പാലായ്ക്ക് പോവുകയായിരുന്നു കെഎസ്ആർടിസി ബസും തൊടുപുഴയ്ക്ക് വരികയായിരുന്നു ആൾട്ടോ കാറും കൂട്ടിയിടിച്ചാണ് അപകടം നടന്നത്. അപകടത്തിൽ  പരിക്കേറ്റ ആദിത്യനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണ്ണമായി തകർന്നു. കരിങ്കുന്നം, തൊടുപുഴ എന്നിവിടങ്ങളിൽ നിന്നും പോലീസും തൊടുപുഴ ഫയർഫോഴ്സും സ്ഥലത്തെത്തിയാണ് വാഹനങ്ങൾ ഗതാഗതം പുന : സ്ഥാപിച്ചത്.

Related Articles

Back to top button
error: Content is protected !!