Thodupuzha

പോക്‌സോ കേസില്‍ യുവാവിന്  35 വര്‍ഷം കഠിന തടവും 1.80 ലക്ഷം രൂപ പിഴയും

തൊടുപുഴ: പോക്‌സോ കേസില്‍ യുവാവിന് 35 വര്‍ഷം കഠിന തടവും 1.80 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കോടിക്കുളം ചെറുതോട്ടുങ്കല്‍ മക്കുപാറയ്ക്കല്‍ ആല്‍ബിന്‍ ആന്റണിയെയാണ് തൊടുപുഴ പോക്‌സോ പ്രത്യേക കോടതി ജഡ്ജി നിക്‌സന്‍ എം.ജോസഫ് ശിക്ഷിച്ചത്. മുത്തശിയോടൊപ്പം താമസിച്ചിരുന്ന പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ രാത്രി സമയത്ത് വീട്ടില്‍ അതിക്രമിച്ചു കടന്ന് പല തവണ ഭീഷണിപ്പെടുത്തി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിനാണ് ശിക്ഷ. പിഴ ഒടുക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ ആറ് മാസം തടവും അനുഭവിക്കണം. 2016 നവംബര്‍ 18 ന് വീടിന്റെ ജനല്‍ കമ്പി തകര്‍ത്ത് അതിക്രമിച്ച് കടന്നു കുട്ടിയെ ബലാല്‍ത്സഘത്തിന് ഇരയാക്കിയെന്നാണ് കേസ്. സംഭത്തിന് ശേഷം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ കൗണ്‍സലിംഗിലാണ് പീഡന വിവരം പുറത്തു വന്നത്. വിചാരണക്കിടെ ഒളിവില്‍ പോയ പ്രതിയുടെ ജാമ്യം കോടതി നേരത്തെ റദ്ദാക്കിയിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.ബി.വാഹിദ ഹാജരായി.

Related Articles

Back to top button
error: Content is protected !!