Thodupuzha

അല്‍ അസ്ഹര്‍ കോളേജ്‌ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു: ഒരാള്‍ മരിച്ചു

തൊടുപുഴ : അല്‍ അസ്ഹര്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം ഒരാള്‍ മരിച്ചു. അപകടത്തില്‍ എറണാകുളം പുത്തന്‍കുരിശ് മലയില്‍ ആയുഷ് ബോബി(20) ആണ് മരിച്ചത്. മൂവാറ്റുപുഴ- തൊടുപുഴ റോഡില്‍ നിര്‍മ്മല കോളേജ് ഹോസ്റ്റല്‍ ജംഗ്ഷന് സമീപമാണ് അല്‍ അസ്ഹര്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ സഞ്ചാരിച്ച കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞത്. ഇന്ന് രാവിലെ ഒന്‍പത് മണിയോടെയാണ് അപകടം ഉണ്ടായത്. ആറ് വിദ്യാര്‍ത്ഥികളായിരുന്നു വാഹനത്തില്‍ ഉണ്ടായിരുന്നത്. ആസ്വഖ് അഹമ്മദ്, വിഷ്ണു എന്‍.ആര്‍ എന്നിവരെ ഗുരുതര പരിക്കുകളോടെ കോലഞ്ചേരി ആശുപത്രിയിലും. അരുണ്‍ ദിനേശ്, ഫസലു റഹ്‌മാന്‍, സ്റ്റെഫിന്‍ വില്‍സണ്‍ എന്നിവരെ നിര്‍മ്മല ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഫയര്‍ഫോഴ്സും പോലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനംനടത്തിയത്.

Related Articles

Back to top button
error: Content is protected !!