Thodupuzha

ജനപ്രതിനിധികള്‍ കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫീസ് ഉപരോധിച്ചു

തൊടുപുഴ: നിലാവ് പദ്ധതി (വഴിവിളക്ക് ) വെള്ളിയാമറ്റം പഞ്ചായത്തില്‍ നടപ്പാക്കാത്തതില്‍ പ്രധിഷേധിച്ച് വെള്ളിയാമറ്റം ഗ്രാമ പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തില്‍ ആലക്കോട് കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫീസ് ഉപരോധിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ വഴി വിളക്കുകള്‍ സ്ഥാപിക്കുന്നതിനായി മറ്റ് പദ്ധതികള്‍ മാറ്റിവച്ച് 17 ലക്ഷം രൂപ കെ.എസ്.ഇ.ബിയില്‍ അടച്ചിരുന്നു. എന്നാല്‍ ഒരു വര്‍ഷം കഴിഞ്ഞിട്ടും പദ്ധതിപ്രകാരം വഴി വിളക്കുകള്‍ സ്ഥാപിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഉപരോധ സമരം സംഘടിപ്പിച്ചത്.

ഉപരോധ സമരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദു ബിജു ഉത്ഘാടനം ചെയ്തു. സ്റ്റാര്‍ഡിഗ് കമ്മറ്റി ചെയര്‍മാന്‍ രാജു കുട്ടപ്പന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ ഷമീന അബ്ദുള്‍ കരിം, മോഹന്‍ദാസ് പുതുശ്ശേരി, ലളിതമ്മ വിശ്വനാഥന്‍ , അഭിലാഷ്, സോമി കരോട്ടുകുന്നേല്‍, ഷേര്‍ളി ജോസുകുട്ടി, ലൈലാ സുരേഷ്, രേഖാ പുഷ്പരാജന്‍, രാജി ചന്ദ്രശേഖരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!