Thodupuzha

ഓള്‍ കേരളാ ഫോട്ടോഗ്രഫേഴ്‌സ് അസോസിയേഷന്‍ മേഖലാ വാര്‍ഷികസമ്മേളനം

തൊടുപുഴ: ഓള്‍ കേരളാ ഫോട്ടോഗ്രഫേഴ്സ് അസോസിയേഷന്‍ തൊടുപുഴ മേഖലാ വാര്‍ഷികസമ്മേളനം നടന്നു. കരിങ്കുന്നം ലയണ്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ മേഖലാ പ്രസിഡന്റ് ലിന്‍സണ്‍ മാത്യു അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് ബിജോ മങ്ങാട്ട് ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് റോബിന്‍ എന്‍വീസ് ആമുഖ പ്രഭാഷണം നടത്തി. തൊടുപുഴ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സുനില്‍ രാജ് ലഹരി വിരുദ്ധ സന്ദേശം നല്‍കി. മര്‍ച്ചന്റ് അസോസിയേഷന്‍ യൂണിറ്റ് പ്രസിഡന്റ് ബിജോയി തട്ടാമറ്റത്തില്‍ വിദ്യാഭ്യാസ അവാര്‍ഡ് വിതരണം നിര്‍വഹിച്ചു, മേഖലാ അവലോകനം നിരീക്ഷകന്‍ സുനില്‍ അടിമാലി നടത്തി. മുതിര്‍ന്ന അംഗങ്ങളെ ആദരിക്കല്‍ , ക്രിക്കറ്റ് ടീമിനെ അനുമോദിക്കല്‍ എന്നിവയും നടത്തി. സംസ്ഥാന കമ്മറ്റിയംഗം ടി.ജി ഷാജി, ജില്ലാ സെക്രട്ടറി കെ.എം മാണി , ജിയോ ടോമി ,സെബാന്‍ ആതിര തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

Related Articles

Back to top button
error: Content is protected !!