Thodupuzha

ലഹരി വിരുദ്ധ വാഹന  പ്രചരണ ജാഥ നടത്തി

തൊടുപുഴ: കേരളാ കോണ്‍ഗ്രസ് (എം) സംസ്‌കാരിക വേദി തൊടുപുഴ നിയോജക മണഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വണ്ണപ്പുറം, കോടിക്കുളം, കരിമണ്ണൂര്‍, ഉടുമ്പന്നൂര്‍ പഞ്ചായത്തുകളിലായി ലഹരി വിരുദ്ധ വാഹന പ്രചരണ ജാഥ നടത്തി. വണ്ണപ്പുറത്ത് അസി.എക്‌സൈസ് കമ്മിഷണറും വിമുക്തി ജില്ലാ മാനേജറുമായ എന്‍. ബാബുപിള്ള ജാഥയ്ക്ക് ഫ്‌ളാഗ് ഓഫ് ചെയ്തു. കേരളാ കോണ്‍ഗ്രസ് (എം) കരിമണ്ണൂര്‍ മണ്ഡലം പ്രസിഡന്റും സാംസ്‌കാരിക വേദി തൊടുപുഴ നിയോജക മണ്ഡലം പ്രസിഡന്റും ജാഥാ ക്യാപ്റ്റനുമായ ജോസ് മാറാട്ടിലിന് പതാക കൈമാറി. വണ്ണപ്പുറത്ത് ജിമ്മി മറ്റത്തിപ്പാറ, അഗസ്റ്റ്യന്‍ വട്ടക്കുന്നേല്‍, ജോ ജോ അറയ്ക്കക്കണ്ടം, അഡ്വ.മധു നമ്പൂതിരി എന്നിവരും കോടിക്കുളത്ത് ജിമ്മി മറ്റത്തിപ്പാറ, റോയി സണ്‍ കുഴിഞ്ഞാലി, ജിജി വാളിയംപ്ലായ്ക്കല്‍, ഡെന്‍സില്‍ വെട്ടിക്കുഴി ചാലില്‍ എന്നിവരും വണ്ടമറ്റത്ത് പി.ജി.ജോയി, മനോജ് മാമല, ജിമ്മി മറ്റത്തിപ്പാറ എന്നിവരും കരിമണ്ണൂർ സാന്‍ സന്‍ അക്കക്കാട്ട്, ബിനു തോട്ടുങ്കല്‍ ,ജെഫിന്‍ കൊടുവേലി എന്നിവരും ഉടുമ്പന്നൂരില്‍ ജിജി വാളിയംപ്ലാക്കല്‍, അഗസ്റ്റ്യന്‍ ചെമ്പകശേരി, കരിമണ്ണൂര്‍ പോലീസ് എസ്.എച്ച്.ഒ സുമേഷ് സുധാകരന്‍, ജോര്‍ജ് അറയ്ക്കല്‍, റെജി കുന്നം കോട്ട്, മുക്തിമിഷന്‍ ജില്ലാ കോടിനേറ്റര്‍ ഡിജോ ദാസ് ,ജിസ് വരിക്കമായ്ക്കല്‍ എന്നിവരും പ്രസംഗിച്ചു.

 

 

Related Articles

Back to top button
error: Content is protected !!