Thodupuzha

പേവിഷ പ്രതിരോധ കുത്തിവെയ്പ്പ് ക്യാമ്പ് സംഘടിപ്പിച്ചു

തൊടുപുഴ : പേവിഷ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടപ്പാക്കുന്നതിന്റെ ഭാഗമായി തൊടുപുഴ നഗരസഭയില്‍ വിവിധ ഇടങ്ങളിലായി ഇരുപതോളം പേവിഷ പ്രതിരോധ കുത്തിവെയ്പ്പ് ക്യാമ്പുകള്‍ സംഘടിപ്പിച്ചതായി നഗരസഭാ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് അറിയിച്ചു. തൊടുപുഴ നഗരസഭയും മൃഗസംരക്ഷണ വകുപ്പും ചേര്‍ന്ന് സംഘടിപ്പിച്ച ക്യാമ്പുകളില്‍ ഏകദേശം അറുനൂറോളം വളര്‍ത്തു നായ്ക്കള്‍ക്ക് പേവിഷ പ്രതിരോധ കുത്തിവെയ്പ് നടത്തി. പദ്ധതിയുടെ അടുത്ത ഘട്ടം എന്ന നിലയില്‍ തെരുവ് നായ്ക്കളെ കൂടി പിടിച്ച് വാക്‌സിനേഷന്‍ നടത്തുന്നതിനും വന്ധീകരിക്കുന്നതിനുമുള്ള നടപടികളാണ് പരിഗണനയിലുള്ളത്. വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുമായി നഗരസഭയില്‍ നിന്ന് ലൈസന്‍സ് എടുക്കുന്നവര്‍ക്ക് മാത്രമേ നായ്ക്കളെ വളര്‍ത്തുന്നതിന് അനുവാദമുള്ളൂ. നിരവധി ആളുകള്‍ ഇതിനോടകം ലൈസന്‍സ് നേടിയിട്ടുണ്ട്. ലൈസന്‍സ് ഇല്ലാതെ വീടുകളില്‍ നായ്ക്കളെ വളര്‍ത്തുന്നതിന് പരിശോധിക്കുമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Related Articles

Back to top button
error: Content is protected !!