Kerala

റേഷൻ കാര്‍ഡുകള്‍ മുന്‍ഗനാവിഭാഗത്തിലേക്ക് മാറ്റുവാൻ ഒക്ടോബര്‍ 31 നകം അപേക്ഷിക്കാം

തിരുവനന്തപുരം: റേഷൻ കാര്‍ഡുകള്‍ മുന്‍ഗനാവിഭാഗത്തിലേക്ക് മാറ്റുവാൻ ഒക്ടോബര്‍ 31 നകം അപേക്ഷിക്കാം. പൊതു വിഭാഗത്തില്‍പ്പെട്ട നീല/വെള്ള റേഷന്‍ കാര്‍ഡുകള്‍ മുൻഗണനവിഭാഗത്തിലേക്ക് (പിങ്ക് കാര്‍ഡ്) മാറ്റാൻ അര്‍ഹതയുള്ളവര്‍ക്ക് ഒക്ടോബര്‍ 31 വരെ ഇതിനുള്ള അവസരമുണ്ട്.

അർഹതയുള്ളവർ

*ആശ്രയ പദ്ധതിയിലെ കുടുംബം

* ആദിവാസി

* കാന്‍സര്‍, ഡയാലിസിസ്, എച്ച്‌ഐവി, ഓട്ടിസം, കുഷ്ഠരോഗം, 100% തളര്‍ച്ച ബാധിച്ച രോഗികള്‍

* അവയവമാറ്റം നടത്തിയവര്‍, അംഗപരിമിതര്‍

* നിരാലംബയായ സ്ത്രീ (വിധവ, അവിവാഹിത, വിവാഹ മോചിത) കുടുംബനാഥ ആയിട്ടുള്ള കുടുംബങ്ങള്‍ (പ്രായപൂര്‍ത്തിയായ പുരുഷന്മാര്‍ കാര്‍ഡില്‍ പാടില്ല)

അയോഗ്യതയുള്ളവര്‍

* കാര്‍ഡിലെ ഏതെങ്കിലും അംഗം സര്‍ക്കാര്‍/പൊതുമേഖല ജീവനക്കാരന്‍

* ആദായ നികുതി നല്‍കുന്നവര്‍

* ജോലിയില്‍ നിന്ന് വിരമിച്ച് പെന്‍ഷന്‍ ലഭിക്കുന്നവര്‍

* 1000 ചതുരശ്ര അടി വീടുള്ളവര്‍

* നാലോ അതിലധികമോ ചക്ര വാഹന ഉടമ (സ്വയം ഓടിക്കുന്ന ഒരു ടാക്‌സി ഒഴികെ)

* പ്രൊഫഷണല്‍ സ് (ഡോക്ടര്‍, എന്‍ജിനീയര്‍, അഭിഭാഷകര്‍, ഐടി, സിഎ തുടങ്ങിയവര്‍)

* കാര്‍ഡിലെ എല്ലാ അംഗങ്ങള്‍ക്കും കൂടി ഒരേക്കര്‍ സ്ഥലം (എസ്ടി വിഭാഗം ഒഴികെ)

* 25000 രൂപ പ്രതിമാസ വരുമാനം (എന്‍ആര്‍ഐയുടേത് ഉള്‍പ്പെടെ)

എങ്ങനെ അപേക്ഷിക്കണം?

ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. തൊട്ടടുത്ത അക്ഷയ കേന്ദ്രത്തില്‍ ഇതിനുള്ള സൗകര്യമുണ്ട്. അപേക്ഷിക്കുന്നവര്‍ അര്‍ഹത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. എല്ലാ അംഗങ്ങളുടെയും ആധാര്‍ നമ്പര്‍ റേഷന്‍ കാര്‍ഡില്‍ ലിങ്ക് ചെയ്തിരിക്കണം. ഒക്ടോബര്‍ 31 വരെ അപേക്ഷ നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫീസുമായി ബന്ധപ്പെടാം. നിങ്ങളുടെ വാര്‍ഡ് മെമ്പര്‍ / കൗണ്‍സിലറില്‍ നിന്ന് ആവശ്യമായ മാര്‍ഗനിര്‍ദ്ദേശം ലഭിക്കും.

Related Articles

Back to top button
error: Content is protected !!