Thodupuzha

കെ.എസ്.ആര്‍.ടി.സി. ബസ് കണ്ടക്ടറെ മര്‍ദ്ദിച്ച കേസ്: പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

തൊടുപുഴ: കെ.എസ്.ആര്‍.ടി.സി. ബസ് കണ്ടക്ടറെ ദേഹോപദ്രവം ഏല്‍പ്പിച്ച പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. ശാന്തന്‍പാറ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതികളായ ചേലച്ചുവട് നെല്ലിക്കുന്നേല്‍ നിധീഷ്, സന്തോഷ് എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് തൊടുപുഴ സെഷന്‍സ് കോടതി തള്ളിയത്. പെരുമ്പാവൂര്‍ കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍ കണ്ടക്ടറായ കാലടി പറക്കാട്ട് ഗണേഷിനെ കഴിഞ്ഞ മാസം പൂപ്പാറയില്‍ പ്രതികള്‍ ബസിനുള്ളില്‍ കയറി ആക്രമിക്കുകയും ഡ്യൂട്ടിക്ക് തടസ്സം വരുത്തുകയും ചെയ്തതാണ് പ്രതികള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസ്. പ്രതികളുടെ ആക്രമണത്തില്‍ പരിക്കേറ്റ കണ്ടക്ടറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെ ബസിന്റെ ട്രിപ്പും മുടങ്ങിയിരുന്നു. പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി പ്രതികള്‍ക്ക് ജാമ്യം നിഷേധിച്ചത്.

 

 

 

Related Articles

Back to top button
error: Content is protected !!