Thodupuzha

അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതി തൊടുപുഴ ബ്ലോക്കില്‍ ആരംഭിച്ചു

തൊടുപുഴ: അതിദരിദ്രര്‍ ഇല്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റുന്ന പദ്ധതിയുടെ ഭാഗമായി തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിലെ ആറ് ഗ്രാമപഞ്ചായത്തുകള്‍ തയ്യാറാക്കിയ മൈക്രോപ്ലാന്‍ അവതരണവും ശില്പശാലയും ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസ ജോസ് അധ്യക്ഷത വഹിച്ച ശില്പശാല ജില്ലാ പഞ്ചാത്ത് അംഗം സി.വി സുനിത ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.കെ.ബിജു മുഖ്യപ്രഭാഷണം നടത്തി. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മാര്‍ട്ടിന്‍ ജോസഫ്, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഗ്ലോറി കെ.എ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്ുമാര്‍, ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികള്‍ അസി.നോഡല്‍ ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!