Thodupuzha

വഴിയാത്രക്കാര്‍ക്ക് തടസമായ പോസ്റ്റിലെ കേബിളുകള്‍ നീക്കി

തൊടുപുഴ: ഇടുക്കി പ്രസ് ക്ലബിന് സമീപമുള്ള നടപ്പാതയോട് ചേര്‍ന്ന് വഴിയാത്രക്കാര്‍ക്ക് തടസമായി വൈദ്യുതി പോസ്റ്റില്‍ സ്ഥാപിച്ചിരിക്കുന്ന കേബിളുകള്‍ നീക്കി. കെ.എസ്.ഇ.ബി ഡിസ്ട്രിബ്യൂഷന്‍ വിഭാഗം മധ്യമേഖല ചീഫ് എന്‍ജിനിയര്‍ ജെയിംസ് ജോര്‍ജ് പ്രശ്നത്തില്‍ ഇടപെടുകയായിരുന്നു. ഇദ്ദേഹത്തിന്റെ നിര്‍ദേശ പ്രകാരം കേബിള്‍ സ്ഥാപിച്ച ജീവനക്കാരെത്തി ഇവ ഉയര്‍ത്തിയും ഒതുക്കി കെട്ടുകയായിരുന്നു. ഈ വഴിയില്‍ നിത്യേന സ്ത്രീകളും കുട്ടികളുമടക്കം നിരവധി ആളുകളാണ് യാത്ര ചെയ്യുന്നത്. കൂടാതെ സര്‍ക്കാര്‍ ഓഫീസുകളടക്കം നിരവധി സ്ഥാപനങ്ങള്‍ സ്ഥിതിചെയ്യുന്ന തിരക്കുള്ള പാതകൂടിയാണിത്. സമാനമായി നഗരത്തില്‍ നിരവധിയിടങ്ങളിലാണ് ഇത്തരത്തില്‍ അലക്ഷ്യമായി കേബിളുകള്‍ സ്ഥാപിച്ചിരിക്കുന്നത്.

 

Related Articles

Back to top button
error: Content is protected !!