Thodupuzha

ചാച്ചാജി ചില്‍ഡ്രന്‍സ് പാര്‍ക്ക് പ്രവര്‍ത്തനം ആരംഭിച്ചു

തൊടുപുഴ:ശിശുദിനത്തോടനുബന്ധിച്ച്‌ കാഡ്സ് വില്ലേജ് സ്ക്വയറില്‍ ചാച്ചാജി ചില്‍ഡ്രന്‍സ് പാര്‍ക്ക് പ്രവര്‍ത്തനം ആരംഭിച്ചു. ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് പാര്‍ക്ക് ഉദ്ഘാടനം ചെയ്തു.  കുട്ടികള്‍ എപ്പോഴും സന്തോഷത്തോരിക്കേണ്ട സാഹചര്യങ്ങള്‍ സൃഷ്ടിക്കുകയും പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുകയും ചെയ്യേണ്ടത് പൊതുസമൂഹത്തിന്‍റെ ചുമതലയാണെന്നും കുട്ടികള്‍ക്കായി വിശാലമായ കളിസ്ഥലങ്ങള്‍ ഇനിയും ഉണ്ടാകണമെന്നും കളക്ടര്‍ പറഞ്ഞു. കാഡ്സ് ചെയര്‍മാന്‍ ആന്‍റണി കണ്ടിരിക്കല്‍ അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ രാജിമോള്‍, ജയലക്ഷ്മി ഗോപന്‍ , അഡ്വ .ജോസഫ് ജോണ്‍ ,മുന്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ രാജീവ് പുഷ്പാംഗദന്‍, ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി മെമ്പർ അഡ്വ.ജെ.അനില്‍, ഡയറക്ടര്‍മാരായ ജേക്കബ് മാത്യു , കെ.എം. എ.ഷുക്കൂര്‍ , കെ.എം.മത്തച്ചന്‍, എന്‍.ജെ. മാമച്ചന്‍ എന്നിവര്‍ പ്രസംഗിച്ചു.

പാര്‍ക്കില്‍ 22 കുട്ടിക്കര്‍ഷകരോടൊപ്പം കളക്ടര്‍ കമുകിന്‍ തൈ നട്ടു. തുടര്‍ന്ന് കുട്ടികളുമായി സംവാദവും നടത്തി. വിവിധ മത്സരങ്ങളില്‍ വിജയിച്ചവര്‍ക്ക് സര്‍ട്ടിഫിക്കറ്റും മുയല്‍, കോഴിക്കുഞ്ഞുങ്ങള്‍ എന്നിവയും സമ്മാനമായി നല്‍കി. ഏറ്റവും കൂടുതല്‍ പോയിന്‍റ് നേടി തൊടുപുഴ സരസ്വതി വിദ്യാഭവന്‍ സെന്‍ട്രല്‍ സ്കൂള്‍ ഒന്നാം സ്ഥാനവും മുതലക്കോടം സേക്രഡ് ഹാര്‍ട്ട് ഹൈസ്കൂള്‍ രണ്ടാം സ്ഥാനവും നേടി. സമാപന സമ്മേളനത്തില്‍ വി.എം.ഫിലിപ്പച്ചന്‍ , പി.ജെ.ബെന്നി , കാഡ്സ് ഡയറക്ടര്‍മാരായ ജിജി മാത്യു, വി.പി.ജോര്‍ജ്, വി.പി.സുകുമാരന്‍, അലോഷി ജോസഫ്, ടെഡി ജോസ്, സജി മാത്യു ,കെ.എം.ജോസ് എന്നിവര്‍ പ്രസംഗിച്ചു. പതിനഞ്ചോളം റൈഡുകളും ഇലക്‌ട്രിക് കാറും പക്ഷി മൃഗാദികളുടെ ശേഖരവുമാണ് പാര്‍ക്കില്‍ ഒരുക്കിയിരിക്കുന്നത്.

Related Articles

Back to top button
error: Content is protected !!