Thodupuzha

ചാരായവും കോടയും വാറ്റുപകരണങ്ങളും പിടികൂടി

തൊടുപുഴ:  ക്രിസ്തുമസ് ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായിനടത്തിയ റെയ്ഡിൽ പന്നിമറ്റത്ത് നിന്നും ചാരായവും കോടയും വാറ്റുപകരണങ്ങളുംപിടികൂടി. എക്സൈസ് ഇൻസ്പെക്ടർ എ ഷമീറിന്റെ നേതൃത്വത്തിൽ മൂലമറ്റം റേഞ്ച് പാർട്ടിയും ഇടുക്കി എക്സൈസ് ഇന്റലിജൻസും സംയുക്തമായാണ്  റെയ്ഡ് നടത്തിയത്. വീട്ടിലും പുരയിടത്തിലും ആയി മൂന്നു ലിറ്റർ ചാരായവും 70 ലിറ്റർ കോടയും വാറ്റുപകരണങ്ങളും സൂക്ഷിച്ചുവച്ച കുറ്റത്തിന് കൊടിപ്ലാക്കൽ   ജോർജിനെ (70) അറസ്റ്റ് ചെയ്തു. റെയ്ഡിൽ പ്രിവന്റീവ് ഓഫീസർമാരായ ആർ പ്രകാശ്, വി എസ് നിസാർ,കെ ആർ ബിജു ( ഐ ബി ) പ്രിന്റ് ഓഫിസർ ഗ്രേഡ് കെ കെ സജീവ്, സിവിൽ എക്സൈസ് ഓഫീസർമാരായ ചാൾസ് എഡ്വിൻ, അബിൻ ഷാജി, വനിതാ സിവിൽ എക്സൈസ് ഓഫീസർ സുമിന ടി എ, ഡ്രൈവർ എ കെ വിനോദ് എന്നിവർ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!