Thodupuzha

സിഐടിയു 14-ാം ജില്ലാസമ്മേളനം 28, 29, 30 തിയതികളില്‍ തൊടുപുഴയില്‍

തൊടുപുഴ: സിഐടിയു 14-ാം ജില്ലാസമ്മേളനം 28, 29, 30 തിയതികളില്‍ തൊടുപുഴയില്‍ നടക്കും. സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ സെക്രട്ടറി കെ.എസ്. മോഹനന്‍  അറിയിച്ചു. സമ്മേളനത്തോടനുബന്ധിച്ച്‌ സെമിനാറുകള്‍, ദീപശിഖാജാഥ, കൊടിമരജാഥ, പ്രതിനിധി സമ്മേളനം, പ്രകടനം, പൊതുസമ്മേളനം, ഗസല്‍സന്ധ്യ എന്നിവ നടക്കും. 28നു വൈകുന്നേരം അഞ്ചിനു മങ്ങാട്ടുകവല ബസ് സ്റ്റാന്‍ഡില്‍ ഒരുക്കുന്ന വേദിയില്‍ ഭരണഘടനയും ദേശീയതയും എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ സിപിഎം ജില്ലാ സെക്രട്ടറി സി.വി. വര്‍ഗീസ് ഉദ്ഘാടനം ചെയ്യും. മുന്‍ വിദ്യാഭ്യാസമന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് വിഷയാവതവരണം നടത്തും. 29ന് രാവിലെ 10ന് ഷെറോണ്‍ കള്‍ച്ചറല്‍ സെന്‍ററില്‍ നടക്കുന്ന പ്രതിനിധി സമ്മേളനം സിഐടിയു അഖിലേന്ത്യാ പ്രസിഡന്‍റ് ജെ. മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യും. 30ന് വൈകുന്നേരം നാലിന് മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്ന് പ്രകടനം ആരംഭിക്കും. അഞ്ചിന് മങ്ങാട്ടുകവല ബസ് സ്റ്റാന്‍ഡില്‍ പൊതുസമ്മേളനവും തുടര്‍ന്ന് ഗസല്‍ സന്ധ്യയും അരങ്ങേറും.

 

Related Articles

Back to top button
error: Content is protected !!