Thodupuzha

സിവില്‍ ഡിഫന്‍സ്, ഹോം ഗാര്‍ഡ്‌സ് ദിനാചരണം സംഘടിപ്പിച്ചു

തൊടുപുഴ: തൊടുപുഴ അഗ്‌നി രക്ഷാ നിലയത്തില്‍ സിവില്‍ ഡിഫന്‍സ്, ഹോം ഗാര്‍ഡ്‌സ് ദിനാചരണം സംഘടിപ്പിച്ചു. രക്ഷാപ്രവര്‍ത്തന മേഖലകളില്‍ അഗ്‌നി രക്ഷാ സേനയോടൊപ്പം സന്നദ്ധ സംഘടനയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നവരാണ് സിവില്‍ ഡിഫന്‍സ്, ഹോം ഗാര്‍ഡ്‌സ്. തൊടുപുഴ അഗ്‌നി രക്ഷാ നിലയം സ്റ്റേഷന്‍ ഓഫീസര്‍ എം എച്ച് അബ്ദുല്‍ സലാം പതാക ഉയര്‍ത്തി, പ്രതിജ്ഞ ചൊല്ലികൊടുത്തു. സിവില്‍ ഡിഫന്‍സുകാര്‍ തൊടുപുഴ ഐ എം എ യില്‍ രക്തദാന ക്യാമ്പും സംഘടിപ്പിച്ചു. ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ കെ എ ജാഫര്‍ഖാന്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫീസര്‍ എന്‍ എസ് അജയകുമാര്‍, സിവില്‍ ഡിഫന്‍സ് കോര്‍ഡിനേറ്റര്‍ അബ്രഹാം തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. വരും ദിവസങ്ങളിലും രക്തദാന ക്യാമ്പ്, സുരക്ഷാ ബോധവല്‍ക്കരണ ക്ലാസ്, ദുരന്തനിവാരണ സര്‍വ്വേ, സുരക്ഷാ ലഘുലേഖകളുടെ വിതരണം, വിവിധ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ നടത്താനും തീരുമാനിച്ചിട്ടുണ്ട്.

Related Articles

Back to top button
error: Content is protected !!