Thodupuzha

സഹകരണ എംപ്ലോയീസ് പെന്‍ഷന്‍ ബോര്‍ഡ് ചെയര്‍മാന്‍ ആര്‍. തിലകന് സ്വീകരണം നല്‍കി

തൊടുപുഴ: സഹകരണ പെന്‍ഷകാരുടെ ആവശ്യങ്ങള്‍ ന്യായമാണെന്നും പെന്‍ഷന്‍ പരിഷ്‌കരണവും ക്ഷാമബത്തയും ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുമെന്നും സഹകരണ എംപ്ലോയീസ് പെന്‍ഷന്‍ ബോര്‍ഡ് ചെയര്‍മാന്‍ ആര്‍. തിലകന്‍ പറഞ്ഞു. കേരള കോ- ഓപ്പറേറ്റീവ് സര്‍വ്വീസ് പെന്‍ഷനേഴ്സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി നല്‍കിയ സ്വീകരണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എം. സുകുമാരന് സ്വീകരണവും മുതിര്‍ന്ന അംഗവും സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്ന പീറ്റര്‍ മാത്യു കണ്ടിരിക്കലിന് ആദരവും നല്‍കി. ജില്ലാ പ്രസിഡന്റ് എ. ജോസഫ് അധ്യക്ഷത വഹിച്ച യോഗം കേരള ബാങ്ക് ഡയറക്ടര്‍ കെ.വി. ശശി ഉദ്ഘാടനം ചെയ്തു. കെ. ദീപക്, കെ.കെ. ജോസഫ്, ടി.സി. രാജശേഖരന്‍ നായര്‍, ബിജു മാത്യു, വി.എ. തോമസ്, ടി.ടി. തോമസ്, ജോസഫ് സേവ്യര്‍, ടി.എം. അസീസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

Related Articles

Back to top button
error: Content is protected !!