Thodupuzha

ജില്ലയില്‍ കാര്‍ഷിക ഡ്രോണുകളുടെ പ്രദര്‍ശനം ഒക്ടോബര്‍ 7 ന്

തൊടുപുഴ: കര്‍ഷകര്‍ക്കും കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംഘങ്ങള്‍ക്കും എഫ്.പി.ഒകള്‍ക്കും സബ്‌സിഡി നിരക്കില്‍ ഡ്രോണുകള്‍ നല്‍കുന്ന സ്മാം (സബ്മിഷന്‍ ഓണ്‍ അഗ്രികള്‍ച്ചറല്‍ മെക്കനൈസേഷന്‍) പദ്ധതിയുടെ പ്രചരണാര്‍ത്ഥം ജില്ലയിലെ ആദ്യ ഡ്രോണ്‍ പ്രദര്‍ശനവും പ്രവര്‍ത്തനരീതി പരിചയപ്പെടുത്തലും ഒക്ടോബര്‍ 7, ഉച്ചക്ക് 2 ന് ആലക്കോട് ഗ്രാമപഞ്ചായത്തിലെ അഞ്ചിരി പാടശേഖരത്ത് നടക്കും. ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് ചടങ്ങ് ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്തു പ്രസിഡന്റ് മിനി ജെറി അധ്യക്ഷത വഹിക്കും. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയില്‍ കാര്‍ഷിക മേഖലയിലെ കളനിയന്ത്രണം, വളപ്രയോഗം, കീടനിയന്ത്രണം, ഏരിയല്‍ സര്‍വ്വേ എന്നീ ആവശ്യങ്ങള്‍ക്കാണ് കൃഷി വകുപ്പ് ഡ്രോണുകളെ ഉപയോഗപ്പെടുത്തുന്നത്.

Related Articles

Back to top button
error: Content is protected !!