Thodupuzha

ജില്ലാ പോലീസ് സഹകരണ സംഘം ബ്രാഞ്ച് മന്ദിരം ഉദ്ഘാടനം

തൊടുപുഴ: ആധുനിക സാങ്കേതിക സംവിധാനങ്ങള്‍ കൊണ്ടുവരുന്നതില്‍ സംസ്ഥാനത്തെ പോലീസ് സഹകരണ സംഘങ്ങള്‍ ഏറെ മുമ്പിലാണെന്ന് സഹകരണ വകുപ്പു മന്ത്രി വി.എന്‍ വാസവന്‍. ജില്ലാ പോലീസ് സഹകരണ സംഘം തൊടുപുഴയില്‍ നിര്‍മിക്കുന്ന ബ്രാഞ്ച് മന്ദിരത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പോലീസ് സഹകരണ സംഘം പ്രസിഡന്റ് കെ.എസ് ഔസേപ്പ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഇ.ജി മനോജ് കുമാര്‍, മുനിസിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജ്, മുനിസിപ്പല്‍ കൗണ്‍സിലര്‍ അഡ്വ. ജോസഫ് ജോണ്‍, ജില്ലാ പോലീസ് മേധാവി വി.യു കുര്യാക്കോസ്, പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സി.ആര്‍ ബിജു, പോലീസ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി പ്രവീണ്‍, തൊടുപുഴ ഡിവൈ.എസ്.പി എം.ആര്‍ മധുബാബു, കോട്ടയം ജില്ലാ പോലീസ് സഹകരണ സംഘം പ്രസിഡന്റ് പ്രേംജി കെ നായര്‍, സംഘം മുന്‍ പ്രസിഡന്റ് കെ.കെ ജോസ്, കെ.പി.എ ജില്ലാ പ്രസിഡന്റ് ടി.എം ബിനോയ്, സംഘം സെക്രട്ടറി എച്ച്. സനല്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Related Articles

Back to top button
error: Content is protected !!