Thodupuzha

ഡിവൈന്‍ മേഴ്‌സി ഷ്‌റൈന്‍ ഓഫ് ഹോളി മേരിയില്‍ അമലോത്ഭവ തിരുനാള്‍ ആഘോഷിച്ചു

തൊടുപുഴ: ഡിവൈന്‍ മേഴ്‌സി ഷ്‌റൈന്‍ഓഫ് ഹോളി മേരിയില്‍ ദൈവകരുണയുടെ തിരുനാള്‍ അത്യഘോഷപൂര്‍വം കൊണ്ടാടി. കോതമംഗലം രൂപതയുടെ അധ്യക്ഷന്‍ മാര്‍ ജോര്‍ജ് മഠത്തില്‍ക്കണ്ടത്തില്‍ രാവിലെ 8ന് ആഘോഷമായ തിരുനാള്‍ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കി. നൂറു കണക്കിന് വിശ്വാസികള്‍ രാവിലെ മുതല്‍ തുടര്‍ച്ചയായി നടന്ന ബലി അര്‍പ്പണത്തില്‍ പങ്കു കൊള്ളുകയും നേര്‍ച്ച കാഴ്ചകള്‍ അര്‍പ്പിക്കുകയും ചെയ്തു. ഉച്ചകഴിഞ്ഞ് മൂന്നിന് തിരുനാളിന്റ പ്രധാന ചടങ്ങുകള്‍ ദൈവകരുണയുടെ നൊവേനയോടും ലദീഞ്ഞോടുകൂടെ ആരംഭിച്ചു. വയനാട് സെന്റ് ക്ലയര്‍ പ്രയര്‍ ഹോമിലെ റവ. ഫാ. വിനില്‍ കുരിശു തറ ആഘോഷമായ തിരുനാള്‍ കുര്‍ബാന അര്‍പ്പിച്ചു. കോട്ടയം വടവാതൂര്‍ സെമിനാരി പ്രഫസര്‍ റവ. ഡോ. ഡോമിനിക്ക് വെച്ചൂര്‍ തിരുനാള്‍ സന്ദേശം നല്‍കി. തുടര്‍ന്ന് 5.30 ഓടെ ജപമാല തിരി പ്രദക്ഷിണം മാരിയില്‍ കലുങ്ക് വഴി തൊടുപുഴ ടൗണ്‍ ചുറ്റി പാലാ റോഡിലൂടെ 7.30 നോടുകൂടി ഗ്രോട്ടോയില്‍ തിരിച്ചെത്തി. പ്രദക്ഷിണത്തോടൊപ്പം പൂക്കള്‍ കൊണ്ട് അലങ്കരിച്ച വാഹനങ്ങളില്‍ മാതാവിന്റെയും ഈശോയുടെയും രൂപങ്ങള്‍ നീങ്ങി. പ്രദക്ഷിണം തിരികെ ഗ്രോട്ടോയില്‍ തിരികെ എത്തിയതിനു ശേഷം സമാപന പ്രാര്‍ഥനയോടും പാച്ചോര്‍ നേര്‍ച്ചയോടും തിരുനാള്‍ സമാപിച്ചു.

Related Articles

Back to top button
error: Content is protected !!