Thodupuzha

തൊടുപുഴ പെരുമ്പള്ളിച്ചിറയിൽ വിദ്യാർഥികളും നാട്ടുകാരും തമ്മിൽ ഏറ്റുമുട്ടി

തൊടുപുഴ: പെരുമ്പള്ളിച്ചിറയിൽ വിദ്യാർഥികളും നാട്ടുകാരും തമ്മിൽ ഏറ്റുമുട്ടി. സംഘർഷത്തിൽ സ്വകാര്യ ലോ കോളജ് വിദ്യാർഥികൾക്കും നാട്ടുകാരിൽ ചിലർക്കും മർദനമേറ്റു. ഇന്നലെ വൈകിട്ടാണ് സംഭവം. കാർ ഇരുചക്രവാഹനത്തിൽ തട്ടിയതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. വിദ്യാർഥിയുടെ കാറിന്റെ താക്കോൽ നാട്ടുകാർ ഊരിയെടുത്തതായി ആരോപണമുണ്ട്. ഇതേ കാറിൽ സഞ്ചരിച്ചിരുന്ന വിദ്യർഥിനിയോട് നാട്ടുകാരിൽ ചിലർ വളരെ മോശമായി പെരുമാറുകയും അസഭ്യം പറയുകയും ചെയ്തുവെന്നാണ് പരാതി. തുടർന്ന് സംഘടിച്ചെത്തിയ വിദ്യാർഥികളും നാട്ടുകാരും തമ്മിൽ അടിപിടി ഉണ്ടായി. അതേസമയം കഞ്ചാവ് ഉൾപ്പെടെയുള്ളവ ഉപയോഗിച്ച ശേഷം വിദ്യാർത്ഥികൾ സംഘർഷം സൃഷ്ടിക്കുകയായിരുന്നുവെന്ന് നാട്ടുകാർ ആരോപിച്ചു. സംഭവം അറിഞ്ഞ് തൊടുപുഴ പൊലീസ് സംഘവും സ്ഥലത്ത് എത്തി. പരുക്കേറ്റ ഏതാനും വിദ്യാർഥികൾ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ നാട്ടുകാരും വിദ്യാർഥികളും ഉൾപ്പെടെ കണ്ടാൽ അറിയാവുന്ന 30 പേർക്കെതിരെ കേസ് എടുത്തതായി പൊലീസ് പറഞ്ഞു.

Related Articles

Back to top button
error: Content is protected !!