Thodupuzha

ദുരന്ത ലഘൂകരണ ദിനാചരണം: പരിശീലനവും ബോധവത്കരണവും നടത്തി

തൊടുപുഴ: സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നടപ്പിലാക്കുന്ന ‘സജ്ജം’ പരിപാടിയുടെ ഭാഗമായി അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനാചരണത്തോട് അനുബന്ധിച്ച്‌ പരിശീലനവും ബോധവത്കരണവും സംഘടിപ്പിച്ചു. തൊടുപുഴ ഗവ. സെക്കണ്ടറി സ്‌കൂളില്‍ നടന്ന പരിപാടി തൊടുപുഴ ലാന്‍ഡ് റവന്യൂ തഹസില്‍ദാര്‍ കെ.എച്ച്‌ സക്കീര്‍ ഉദ്ഘാടനം ചെയ്തു. തൊടുപുഴ തഹസില്‍ദാര്‍ എം. അനില്‍കുമാര്‍ ചടങ്ങില്‍ അധ്യക്ഷനായി. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ റ്റി.സി. വാസന്തി, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ബിനിമോള്‍ ശ്രീധരന്‍, റോയി.പി. ഏലിയാസ്, കുമാരി സാറാ ഷാജഹാന്‍, നവമി സജീവ് തുടങ്ങിയവര്‍ പ്രസ൦ഗിച്ചു.

തൊടുപുഴ അഗ്‌നിരക്ഷാ നിലയം ഓഫീസര്‍ റ്റി.കെ. ജയറാം, ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ഓഫീസര്‍ ബിബിന്‍ എന്നിവര്‍ ദുരന്തനിവാരണ ബോധവത്കരണ ക്ലാസും പരിശീലന ക്ലാസും നയിച്ചു. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച പരിപാടിയില്‍ ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട് അടിയന്തിര ഘട്ടത്തില്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ വിശദീകരിച്ചു. പാചകവാതക സിലിണ്ടര്‍ ചോര്‍ച്ച ഉണ്ടായാല്‍ അപകടം ഒഴിവാക്കുന്നതിനും ചോര്‍ച്ച തടയുന്നതിനും മറ്റും സ്വീകരിക്കേണ്ട മാര്‍ഗങ്ങളും കുട്ടികള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു.തൊടുപുഴ ഡോ. എ.പി.ജെ അബ്ദുള്‍ കലാം ഹയര്‍ സെക്കണ്ടറി സ്‌കൂളിലും ബോധവത്കരണ ക്ലാസും പരിശീലനവും നടത്തി. തൊടുപുഴ അഗ്‌നിരക്ഷാനിലയത്തിലെ അസി. സ്റ്റേഷന്‍ ഓഫീസര്‍ അബ്ദുല്‍ സലാം നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!