Thodupuzha

സമ്പൂർണ്ണ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി

തൊടുപുഴ: വെള്ളിയാമറ്റം ഗ്രാമ പഞ്ചായത്തിൻ്റെയും ഇടുക്കി ഭാരതീയ ചികിത്സാ വകുപ്പിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ മേത്തൊട്ടി കമ്യൂണിറ്റി ഹാളിൽ സമ്പൂർണ്ണ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി. പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ മോഹൻ ദാസ് പുതുശ്ശേരിയുടെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡൻ്റ് ഇന്ദു ബിജു മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗങ്ങളായ ലളിതമ്മവിശ്വനാഥൻ, അഭിലാഷ് രാജൻ, ഊര് മൂപ്പൻ റ്റി.ഐ.നാരായണൻ, എസ്.റ്റി പ്രമോട്ടർ ഒലീവിയ ജോൺസൺ, നീതു ഷിനോദ് തുടങ്ങിയവർ പ്രസ൦ഗിച്ചു.

നാളിയാനി ആയുർവേദ ആശുപത്രി ഡോ: ക്രിസ്റ്റി ജെ. തുണ്ടിപ്പറമ്പിൽ, സി.ഇ.ഒ ഡോ: സുരേഷ് എന്നിവരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ക്യാമ്പിൽ സ്ത്രീ-ശിശു രോഗം, അസ്ഥി, ത്വക്ക്, നേത്രരോഗം, ജനറൽ രോഗ വിദഗ്ദ്ധൻമാരായ ഡോ: അജിത് കുമാർ, ഡോ:ദീപക് .സി.നായർ, ഡോ: ജോതിസ് കെ.എസ്, ഡോ.അശ്വതി എസ്, വിവിധ ജീവനക്കാർ തുടങ്ങിയവർ നേതൃത്വം നല്കി. ക്യാമ്പിൽ പങ്കെടുത്തവരിൽ തുടർ ചികിത്സ ആവശ്യമെങ്കിൽ തുടർന്നും ഭാരതീയ ചികിത്സ വകുപ്പിൻ്റെ സഹകരണത്തോടെ കിടത്തി ചികിത്സ ഉൾപ്പെടെയുളള സൗജന്യ സൗകര്യം ഒരുക്കി കൊടുക്കുന്നതിനും തുടർന്ന് എല്ലാ മാസത്തിലും സൗജന്യ മെഡിക്കൽ ക്യാമ്പുകൾ നടത്തുന്നതിനുമാണ് ലക്ഷ്യമിടുന്നതെന്നും ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ മോഹൻ ദാസ് പുതുശ്ശേരി അറിയിച്ചു.

Related Articles

Back to top button
error: Content is protected !!