Thodupuzha

ലോക മനുഷ്യാവകാശ ദിനം ആചരിച്ചു

തൊടുപുഴ: ന്യൂമാന്‍ കോളേജ് എന്‍.സി.സിയുടെ നേതൃത്വത്തില്‍ ലോക മനുഷ്യാവകാശ ദിനം ആചരിച്ചു. മനുഷ്യാവകാശ സംരക്ഷണം – ഒരു ചരിത്രപരമായ അവലോകനം എന്ന വിഷയത്തില്‍ സംഘടിപ്പിച്ച റിട്ട. ജില്ലാ ജഡ്ജി കെ.എ ബേബി സെമിനാർ നയിച്ചു. ചടങ്ങില്‍ കേളേജ് എന്‍.സി.സി ഓഫീസര്‍ ക്യാപ്റ്റന്‍ പ്രജീഷ് സി മാത്യു, അണ്ടര്‍ ഓഫീസര്‍ സഫ്വാന ഫാത്തിമ, കേഡറ്റുകളായ അശ്വതി ശിവരാമന്‍, അഞ്ചിത സന്തോഷ് എന്നിവര്‍ പ്രസംഗിച്ചു. മങ്ങാട്ടുകവലയില്‍ കേഡറ്റുകള്‍ അവതരിപ്പിച്ച തെരുവ് നാടകം കോളേജ് ബര്‍സാര്‍ ഫാ. ബെന്‍സണ്‍ എന്‍. ആന്റണി ഉദ്ഘാടനം ചെയ്തു. കേഡറ്റുകള്‍ തൊടുപുഴ ഐ.എം.എയില്‍ എത്തി രക്തദാനം നിര്‍വഹിച്ചു. വിവിധ പരിപാടികള്‍ക്ക് സീനിയര്‍ അണ്ടര്‍ ഓഫീസര്‍ ജോമി ജോര്‍ജ്, അണ്ടര്‍ ഓഫീസര്‍ ജോര്‍ജ് ഹെന്‍ട്രി , ജിസ് ജോഷി, എം.കൃഷ്ണഗാഥ, ആദിത്യന്‍ വി.ബിജു, ശിവാനിക കെ. പി, എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!