Thodupuzha

ഇടുക്കി റവന്യൂ ജില്ലാ കലോത്സവം; തൊടുപുഴയും അടിമാലിയും മുന്നേറുന്നു

മുതലക്കോടം: റവന്യൂ ജില്ലാ കലോത്സവം രണ്ട് ദിവസം പൂര്‍ത്തിയായപ്പോള്‍ സബ് ജില്ലാ തലത്തില്‍ ഹയര്‍ സെക്കന്‍ഡറി, ഹൈസ്‌കൂള്‍ വിഭാഗങ്ങളില്‍ തൊടുപുഴയും യു.പി വിഭാഗത്തില്‍ അടിമാലിയും മുന്നേറ്റം തുടരുകയാണ്. 42 ഇനങ്ങളിലെ മത്സര ഫലം പുറത്ത് വന്നപ്പോള്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 151 പോയിന്റുകള്‍ നേടി തൊടുപുഴ ഉപജില്ലയാണ് മുന്നില്‍. 147 പോയിന്റുമായി കട്ടപ്പന ഉപജില്ല രണ്ടാമതും 114 പോയിന്റ് നേടി നെടുങ്കണ്ടം മൂന്നാതുമുണ്ട്. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 41 ഇനങ്ങളിലെ ഫലമായപ്പോള്‍ 166 പോയിന്റുകളുമായി തൊടുപുഴ ഉപജില്ലയാണ് മുന്നില്‍. 153 പോയിന്റുകള്‍ നേടി കട്ടപ്പന ഉപജില്ല രണ്ടാമതും 131 പോയിന്റ് നേടി അടിമാലി മൂന്നാമതുമെത്തി.

യു.പി വിഭാഗത്തില്‍ 17 ഇനങ്ങളിലെ മത്സര ഫലം പുറത്ത് വന്നപ്പോള്‍ 68 പോയിന്റുകള്‍ നേടി അടിമാലി ഉപജില്ല ഒന്നാമതും 67 പോയിന്റുകള്‍ നേടി തൊടുപുഴ ഉപജില്ല രണ്ടാമതും 60 പോയിന്റുകള്‍ നേടി കട്ടപ്പന മൂന്നാം സ്ഥാനത്തമുണ്ട്.
സ്‌കൂള്‍ അടിസ്ഥാനത്തില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 45 പോയിന്റ് നേടി കട്ടപ്പന സെന്റ് ജോര്‍ജ്ജ് സ്‌കൂള്‍ മുന്നിട്ട് നില്‍ക്കുന്നു. 39 പോയിന്റുമായി കൂമ്പന്‍പാറ ഫാത്തിമ മാതാ ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ രണ്ടാമതും 35 പോയിന്റുമായി കുമാരമംഗലം എം.കെ.എന്‍.എം. എച്ച്.എസ് മൂന്നാമതുമെത്തി.

ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 44 പോയിന്റുകള്‍ നേടി തുടങ്ങനാട് സെന്റ് തോമസ് ഹൈസ്‌കൂളാണ് മുന്നിട്ട് നില്‍ക്കുന്നത്. 41 പോയിന്റ് നേടി മൂലമറ്റം സേക്രട്ട് ഹാര്‍ട്ട് ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂള്‍ രണ്ടാമതും 40 പോയിന്റ് നേടി കട്ടപ്പന ഓസാനം ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ മൂന്നാം സ്ഥാനത്തുമുണ്ട്.

യു.പി വിഭാഗത്തില്‍ 15 പോയിന്റ് വീതം നേടി മറയൂര്‍ എസ്.എം.യു.പി.എസ്, വണ്ണപ്പുറം എസ്.എന്‍.എം ഹൈസ്‌കൂള്‍, കൂമ്പന്‍പാറ ഫാത്തിമ മാതാ ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, മുരിക്കാശേരി എസ്.എം.എച്ച്.എസ്.എസ്, വണ്ടന്‍മേട് എസ്.എ.എച്ച്.എസ് എന്നീ സ്‌കൂളുകള്‍ ഒന്നാമതെത്തി. 13 പോയിന്റ് വീതം നേടി അട്ടപള്ളം സെന്റ് തോമസ് ഇം.എം.എച്ച്.എസ്.എസ്, വണ്ടിപ്പെരിയാര്‍ എസ്.ജെ.ഇ.എം.എച്ച്.എസ് എ്ന്നീ സ്‌കൂളുകള്‍ രണ്ടാമതെത്തി. 10 പോയിന്റുകള്‍ വീതം നേടി വെണ്‍മണി എസ്.ജി.യു.പി സ്‌കൂള്‍, ഇരട്ടയാര്‍ എസ്.റ്റി.എച്ച്.എസ്.എസ്, നെടുങ്കണ്ടം പി.യു.പി.എസ്, തുടങ്ങനാട് എസ്.ടി.എച്ച്.എസ്, പാറത്തോട് സെന്റ് ജോര്‍ജ്ജ് എച്ച്.എസ്, തൊടുപുഴ എസ്.എസ്.യു.പി സ്‌കൂള്‍, കട്ടപ്പന എസ്.ജി.എച്ച്.എസ്.എസ്, മുരുക്കടി എം.എ.ഐ ഹൈസ്‌കൂള്‍ എന്നീ സ്‌കൂളുകള്‍ മൂന്നാമതുമെത്തി.

Related Articles

Back to top button
error: Content is protected !!