Thodupuzha

സ്വാശ്രയ സംഘത്തിന്റെ എട്ടാമത് വാര്‍ഷികമായ ‘ കന്നിക്കൊയ്ത്ത് ‘സമാപിച്ചു

മുതലക്കോടം: ജയ്ഹിന്ദ് ലൈബ്രറിയുടെ നേതൃത്വത്തിലുള്ള ഉദയപുരുഷ സ്വാശ്രയ സംഘത്തിന്റെ എട്ടാമത് വാര്‍ഷികമായ ‘ കന്നിക്കൊയ്ത്ത് ‘സമാപിച്ചു. സെപ്തംബര്‍ 10 മുതല്‍ വിവിധ മത്സരങ്ങള്‍, കുടുംബ സംഗമം തുടങ്ങിയ പരിപാടികളോടെ സംഘടിപ്പിച്ച കന്നികൊയ്ത്തിന്റെ സമാപന സമ്മേളനം തൊടുപുഴ ടൗണ്‍ ഹാളില്‍ സംഘം പ്രസിഡന്റ് പി സി.ആന്റണിയുടെ അധ്യക്ഷതയില്‍ സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗം.കെ. എം ബാബു ഉദ്ഘാടനം ചെയ്തു. വിജയികള്‍ക്ക് ക്യാഷ് പ്രൈസടക്കം വിവിധ സമ്മാനങ്ങള്‍ വിതരണം ചെയ്തു.ലൈബ്രറി പ്രസിഡന്റ് കെ.സി.സുരേന്ദ്രന്‍,ജോ:സെക്രട്ടറി ജോസ് തോമസ്,ലൈബ്രറി കമ്മറ്റി അംഗം എ.പി. കാസീന്‍, പി. കെ രാജു, വിജയന്‍ എന്നിവര്‍ പ്രസംഗിച്ചു. സംഘാഗങ്ങളുടെ കുടുംബാഗങ്ങള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ക്ക് ശേഷം കൊല്ലം ആവിഷ്‌ക്കാരയുടെ ദൈവം തൊട്ട ജീവിതം എന്ന നാടകവും അരങ്ങേറി.

Related Articles

Back to top button
error: Content is protected !!