Thodupuzha

ജോയിന്റ് കൗണ്‍സില്‍ പ്രചരണ ജാഥകള്‍ സമാപിച്ചു

തൊടുപുഴ: പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി ജോയിന്റ് കൗണ്‍സില്‍ ആഭിമുഖ്യത്തില്‍ 26ന് നടത്തുന്ന സെക്രട്ടറിയേറ്റ് മാര്‍ച്ചിന്റെ പ്രചരണര്‍ത്ഥം ജില്ലയില്‍ മൂന്ന് ദിവസമായി നടന്നുവന്ന വാഹന പ്രചരണ ജാഥകള്‍ സമാപിച്ചു. ജോയിന്റ് കൗണ്‍സില്‍ സെക്രട്ടറിയേറ്റംഗമായ ആര്‍. രമേശ് ക്യാപ്റ്റനും കെ.എസ് രാഗേഷ്, വി.ആര്‍ ബീനാമോള്‍ എന്നിവര്‍ വൈസ് ക്യാപ്റ്റന്‍മാരുമായ ജാഥയ്ക്ക് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം ലഭിച്ചു.

ജാഥയുടെ സമാപനത്തോടനുബന്ധിച്ച് തൊടുപുഴ മിനി സിവില്‍ സ്റ്റേഷനില്‍ നിന്നും ആരംഭിച്ച പ്രകടനം മുനിസിപ്പല്‍ മൈതാനത്ത് സമാപിച്ചു. തുടര്‍ന്ന് നടന്ന പൊതുയോഗം സി.പി.ഐ ജില്ലാ സെക്രട്ടറി കെ സലിംകുമാര്‍ ഉദ്ഘാടനം ചെയ്തു. പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുന്നതുവരെ ജോയിന്റ് കൗണ്‍സില്‍ ഈ സമരമുഖത്ത് ഉണ്ടാകുമെന്നും കൂടുതല്‍ ജീവനക്കാര്‍ സെക്രട്ടറിയേറ്റ് മാര്‍ച്ചിന്റെ ഭാഗമാകുമെന്നും അദ്ദേഹം പറഞ്ഞു. ജോയിന്റ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് ആര്‍ ബിജുമോന്‍ അധ്യക്ഷതവഹിച്ചു. ജോയിന്റ് കൗണ്‍സില്‍ ജില്ലാ സെക്രട്ടറി വി ആര്‍ ബീനാമോള്‍, സി.പി.ഐ മണ്ഡലം സെക്രട്ടറി വി.ആര്‍ പ്രമോദ്, സി.പി.ഐ ജില്ലാകമ്മിറ്റി അംഗം മുഹമ്മദ് അഫ്‌സല്‍, ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി.എ അനീഷ്, ബി. സുധര്‍മ്മ കുമാരി, ജെ.കെ സാജന്‍, എം.കെ റഷീദ് എന്നിവര്‍ പ്രസംഗിച്ചു.

 

 

Related Articles

Back to top button
error: Content is protected !!