Thodupuzha

ജില്ലയിലെ ഭൂപ്രശ്നം: നിയമനിര്‍മ്മാണം നടത്തണമെന്ന് പ്രഫ. എം.ജെ ജേക്കബ്

തൊടുപുഴ: സി.പി.എം – സി.പി.ഐ ചക്കളത്തില്‍ പോരാട്ടം അവസാനിപ്പിച്ച് ജില്ലയിലെ ഭൂപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നിയമനിര്‍മ്മാണവുമായി സര്‍ക്കാര്‍ മുന്നോട്ട് വരണമെന്ന് കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പ്രഫ. എം ജെ ജേക്കബ് ആവശ്യപ്പെട്ടു. 3 വര്‍ഷം മുമ്പ് ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ ഭൂമിപതിവ് ചട്ടങ്ങള്‍ ഭേദഗതി ചെയ്യാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ നാളിതുവരെയും ഇതിനായി ചെറുവിരല്‍ അനക്കാന്‍ സര്‍ക്കാര്‍ തയ്യറായിട്ടില്ല. നിയമഭേദഗതി തയ്യാറാക്കി നിര്‍ദ്ദേശം സമര്‍പ്പിക്കേണ്ടത് സി.പി.ഐ ഭരിക്കുന്ന റവന്യൂ വകുപ്പാണ്. നിയമം ഭേദഗതി ചെയ്യേണ്ടത് മുഖ്യമന്ത്രിയാണ്. പരസ്പരം തമ്മിലടിക്കുന്ന സി.പി.എം – സി.പി.ഐ കക്ഷികള്‍ യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്ന് ഒളിച്ചോടുകയാണ്. നിലവിലുള്ള നിയമത്തിന്റെ അടിസ്ഥാനത്തില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ കര്‍ഷകര്‍ക്കെതിരെ വാശിയോടെ നടപടി സ്വീകരിക്കുന്നതിന് അവര്‍ക്ക് അവസരം ഉണ്ടാക്കുന്നത് നിയമത്തിന്റെ പഴുതുകളാണ്. മുഖ്യമന്ത്രി നല്‍കിയതായി പറയുന്ന വാക്കാലുള്ള നിര്‍ദ്ദേശം പരസ്യമായി നിരാകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിയുന്നത് പട്ടയ ഭൂമിയില്‍ വീട് വെക്കാനും കൃഷിക്കും മാത്രമേ അനുമതിയുള്ളൂ എന്ന നിയമം നിലനില്‍ക്കുന്നതിനാലാണ്. ഭൂമിപതിവ് ചട്ടങ്ങള്‍ ഭേദഗതി ചെയ്യുക എന്നത് മാത്രമാണ് ഇതിന് ഏക പരിഹാരം. എന്നാല്‍ ഇതിന് സര്‍ക്കാര്‍ തയ്യറാകാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം ആരോപിച്ചു.

Related Articles

Back to top button
error: Content is protected !!