റബര്‍ കര്‍ഷകരെ സംരക്ഷിക്കാന്‍ സര്‍ക്കാരുകള്‍ നടപടി സ്വീകരിക്കണം: കേരള കോണ്‍ഗ്രസ് -എം
തൊടുപുഴ: സംസ്ഥാനത്തെ 10 ലക്ഷത്തിലധികം വരുന്ന റബര്‍ കര്‍ഷകരെ സംരക്ഷിക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് -എം തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൊടുപുഴ ടെലിഫോണ്‍ എക്സ്ചേഞ്ചിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു.റബറിന്റെ ഇറക്കുമതി തീരുവ വര്‍ധിപ്പിക്കുക. വിലസ്ഥിരതാ പദ്ധതിയില്‍ തറവില 200 രൂപയായി ഉയര്‍ത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. ധര്‍ണ കേരള കോണ്‍ഗ്രസ്-എം ഉന്നതാധികാര സമിതിയംഗം പ്രഫ. കെ.ഐ. ആന്റണി ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ അധ്യക്ഷത വഹിച്ചു. അഗസ്റ്റിന് വട്ടക്കുന്നേല്‍, റെജി കുന്നംകോട്ട്, ജയകൃഷ്ണന് പുതിയേടത്ത്, അപ്പച്ചന് ഓലിക്കരോട്ട്, ജോസ് കവിയില്‍, മാത്യു വാരികാട്ട് ,ബെന്നി പ്ലാക്കൂട്ടം, തോമസ് വെളിയത്ത്മ്യാലില്‍, റോയി ലൂക്ക് പുത്തന്‍കളം, അബ്രഹാം അടപ്പൂര് എന്നിവര്‍ പ്രസംഗിച്ചു.